കൊൽക്കത്ത > ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തമിഴ് ചിത്രം ‘കൂഴങ്കൾ’ തെരഞ്ഞെടുക്കപ്പെട്ടു. നവാഗത സംവിധായകൻ പി എസ് വിനോദ് സംവിധാനം ചെയ്ത ചിത്രം റോട്ടർഡാം ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ടൈഗർ പുരസ്കാരം നേടിയിരുന്നു.
മദ്യപാനിയായ ഭർത്താവിന്റെ പീഡനം സഹിക്കാനാവതെ ഭാര്യ വീട് വിട്ടുപോകുന്നതും പിന്നീട് അവരെ തിരികെയെത്തിക്കാൻ മകനും ഭർത്താവും ശ്രമിക്കുന്നതും വിജയിക്കുന്നതുമാണ് കഥ. നടി നയൻതാരയും വിഘ്നേഷും ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രത്തിൽ ചെല്ലപാണ്ടി, കറുത്തടയാൻ എന്നിവരാണ് പ്രധാന വേഷത്തിൽ.
റൗഡി പിക്ച്ചേഴ്സിന്റെ ബാനറിലാണ് നിർമാണം. മലയാള ചിത്രം നായാട്ട്, തമിഴ് ചിത്രം മണ്ടേല തുടങ്ങി 14 ചിത്രങ്ങൾ ഔദ്യോഗിക എൻട്രിയാകാൻ മത്സരിച്ചിരുന്നു.