ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായസിൽവർ ലൈൻ പദ്ധതിയുടെവായ്പാ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ഉയർന്ന് വന്നത്. സിൽവർ ലെയിൻ പദ്ധതിക്കായി 33,700 കോടി രൂപ വായ്പ എടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ബാധ്യത ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.
സംസ്ഥാനത്തിന് മാത്രമായി സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ കഴിയുമോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ അറിയിച്ചു. വിഷയത്തിൽ തുടർ ചർച്ചകൾ നടത്താനും ധാരണയായി. പദ്ധതിക്ക് അന്തിമ അനുമതി തേടിയാണ് മുഖ്യമന്ത്രി റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. നേരത്തെ തത്വത്തിൽ അനുമതി നൽകിയിരുന്നു. അന്തിമ അനുമതി തേടി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ്വായ്പാ ബാധ്യത സംബന്ധിച്ച ചർച്ചയും ഉയർന്നുവന്നത്.
കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയപ്പോൾ | facebook.com/PinarayiVijayan
പദ്ധതി നടത്തിപ്പിന്റെ പ്രായോഗികത സംബന്ധിച്ചും ഇരുവരും തമ്മിലുള്ള ചർച്ചയിൽ വാദങ്ങൾ ഉയർന്നു. കേരളത്തിൽ പ്രതിപക്ഷത്തിന്റെ വിയോജിപ്പ് നിലനിൽക്കുന്ന പദ്ധതിയാണ് സിൽവർ ലൈൻ. പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിക്കുമ്പോഴും സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയും പരിസ്ഥിതിക്ക് കോട്ടവും സംഭവിക്കുമെന്നതാണ് പദ്ധതിയെ എതിർത്ത് പ്രതിപക്ഷം ഉന്നയിക്കുന്ന വാദങ്ങൾ. പരിസ്ഥിതി ആഘാത പഠനം നടന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
Content Highlights: can`t take the financial responsibility of k rail project says railway