തൃശൂർ
സിഎസ്ബി ബാങ്കിൽ രണ്ടാം ദിവസത്തെ പണിമുടക്കും പൂർണം. ശാഖകൾ എല്ലാം അടഞ്ഞുകിടന്നു. മുംബൈ, ഡൽഹി, ചെന്നൈ, കൽക്കത്ത, കോയമ്പത്തൂർ ശാഖകളുടെ പ്രവർത്തനവും തടസ്സപ്പെട്ടു. ബാങ്കിന്റെ ഓഹരിമൂല്യം ഗണ്യമായി ഇടിഞ്ഞു. കേരളത്തിലെ 272 ശാഖകളും നിശ്ചലമായി. കരാർ തൊഴിലാളികളെ ഉപയോഗിച്ച് ചില ശാഖകൾ തുറക്കാൻ നടത്തിയ ശ്രമങ്ങളും സമര സഹായ സമിതിയുടെ ഇടപെടലിൽ പരാജയപ്പെട്ടു.
തൃശൂർ ഹെഡാഫീസിനുമുന്നിൽ നടന്ന പണിമുടക്ക് സിഐടിയു തൃശൂർ ജില്ലാ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്തു. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ അധ്യക്ഷനായി. കേരള കോൺഗസ് നേതാവ് തോമസ് ഉണ്ണിയാടൻ, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എം കെ ബാലകൃഷ്ണൻ, എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി സി വി പൗലോസ്, ഡോ. വി എം പ്രദീപ്, കൃഷ്ണദാസ്, എം ആർ രാജൻ, ദീപക് വിശ്വനാഥ്, സി ഡി ജോസൺ, ടി നരേന്ദ്രൻ, എൻ എസ് പ്രദീപ്, ജോസ് കെ മംഗലൻ, വി എസ് ജയനാരായണൻ, ഫ്രാൻസിസ് ജേക്കബ്, ബിനോയ് ഷബീർ, കെ ജെ ലതീഷ് കുമാർ, ബാബു കെ മൊയലൻ, ടി വി രാമചന്ദ്രൻ, എം പ്രഭാകരൻ, കെ ആർ സുമഹർഷൻ, കൃഷ്ണനുണ്ണി, കെ മാത്യു, അഖിൽ അശോക്, കെ കെ രജിത മോൾ, വി നിർമല അശോക് എന്നിവർ സംസാരിച്ചു.
ഇന്ന് ബാങ്ക് പണിമുടക്ക്
വെള്ളിയാഴ്ച സംസ്ഥാനത്ത് ബാങ്ക് പൊതുപണിമുടക്ക് നടക്കും. രാവിലെ ഒമ്പതിന് സിഎസ്ബി ഹെഡോഫീസിനുമുന്നിൽ കേന്ദ്രീകരിച്ച് ടൗൺ ചുറ്റിയുള്ള പ്രകടനവും തെക്കേ ഗോപുരനടയിൽ പൊതുസമ്മേളനവും ചേരും.