തിരുവനന്തപുരം> എംജി സർവകലാശാലയിലെ സെനറ്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തന്റെ ഓഫീസിനെ അനാവശ്യമായി വാർത്തയിലേക്ക് വലിച്ചിഴയ്ക്കുംമുമ്പ് വാസ്തവം ആരായാൻ ശ്രമിക്കാത്ത മാധ്യമരീതി ഖേദകരമാണെന്ന് ഉന്നത വിദ്യാഭ്യാസ-മന്ത്രി ആർ ബിന്ദു പറഞ്ഞു.
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്നതായി പറയുന്ന വിദ്യാർഥി സംഘർഷത്തിലാണ് മന്ത്രിയുടെ സ്റ്റാഫ് അംഗം ഉൾപ്പെട്ടെന്ന വാർത്ത. അതിൽ പ്രചരിപ്പിച്ച പേരിലുള്ള സ്റ്റാഫ് അംഗം തന്റെ ഓഫീസിൽ ഇല്ല. വസ്തുതാപരമായ തെറ്റ് ചൂണ്ടിക്കാട്ടുമ്പോൾ തിരുത്തുന്നതാണ് മാധ്യമധർമം. അത് ചെയ്യാതിരിക്കുന്നത് ദുരുദ്ദേശ്യപരവും അപലപനീയവുമാണ്- മന്ത്രി പറഞ്ഞു.