വിടി ബൽറാം, എൻ ശക്തൻ, വിപി സജീന്ദ്രൻ, വിജെ പൗലോസ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. പ്രതാപചന്ദ്രനാണ് ട്രഷറര്‍. അനിൽ അക്കര, ജ്യോതികുമാര്‍ ചാമക്കാല, ഡി സുഗതൻ, എന്നിവര്‍ നിര്‍വ്വാഹക സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. പട്ടികയിൽ 51 പേര്‍ മാത്രമുണ്ടാകും എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന പ്രഖ്യാപനം.
28 ജനറൽ സെക്രട്ടറിമാരിൽ മൂന്നു പേർ വനിതകളാണ്. അഡ്വക്കേറ്റ് ദീപ്തി മേരി വർഗീസ്, കെ എ തുളസി, അലിപ്പറ്റ ജമീല എന്നിവരാണ് വനിതാ ജനറൽ സെക്രട്ടറിമാർ. പത്മജ വേണുഗോപാൽ, ഡോ സോന പിആർ എന്നിവർ നിർവ്വാഹക സമിതി അംഗങ്ങളാണ്. വനിതാ ദളിത് പങ്കാളിത്തം പത്ത് ശതമാനം എന്ന നിലയിലാണ് പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്.
ഡിസിസി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ പാർട്ടിവിടുകയാണെന്ന് പ്രഖ്യാപിച്ച എ വി ഗോപിനാഥ് പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. സ്ഥാനമൊഴിഞ്ഞ ഡിസിസി പ്രസിഡന്റുമാരും എംപിമാരും എംഎൽഎമാരും എക്സിക്യൂട്ടീവ് പ്രത്യേക ക്ഷണിതാക്കളാകും. 325 അംഗ കമ്മിറ്റിയാണ് 56 അംഗ കമ്മിറ്റിയായി ചുരുക്കിയിരിക്കുന്നത്.