കോട്ടയം > എംജി സർവകലാശാലയുടെ സെനെറ്റിലേക്കും സ്റ്റുഡന്റ്സ് കൗൺസിലിലേക്കുമുള്ള തെരഞ്ഞെടുപ്പിൽ ആകെയുള്ള 30 സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു. സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരാണ് വോട്ട് ചെയ്തത്.
സെനറ്റ് ജനറൽ വിഭാഗത്തിൽ പി എം ആർഷോ(മഹാരാജാസ് കോളേജ് എറണാകുളം), ആദർശ് സുരേന്ദ്രൻ(ഡിബി കോളേജ് തലയോലപ്പറമ്പ്), ജെയ്സൺ ജോസഫ് സാജൻ(മൗണ്ട് സീയോൻ ലോ കോളേജ് പത്തനംതിട്ട), പി എസ് യദുകൃഷ്ണൻ(ഏറ്റുമാനൂരപ്പൻ കോളേജ്), ശ്രീജിത്ത് രമേശ്(കോ ഓപറേറ്റീവ് സ്കൂൾ ഓഫ് ലോ തൊടുപുഴ), വിദ്യാർഥിനി വിഭാഗത്തിൽ – അജ്മില ഷാൻ(മഹാരാജാസ് കോളേജ് എറണാകുളം), ആർ ആദിത്യ(സെന്റ് സേവിയേഴ്സ് കോളേജ് വൈക്കം), ടി എസ് ഐശ്വര്യ(സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസ്,എം ജി സർവകലാശാല കോട്ടയം), അലീഷാ ചാന്ദ്നി (കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട), ഗായത്രി എം രാജു(ഗവ. കോളേജ് കട്ടപ്പന), ഗവേഷണ വിദ്യാർഥി വിഭാഗത്തിൽ നവീൻ കെ ഫ്രാൻസിസ്( സ്കൂൾ ഓഫ് ഗാന്ധിയൻ തോട് ആൻഡ് ഡവ. സ്റ്റഡീസ്), പ്രൊഫഷണൽ കോളേജ് വിദ്യാർഥി വിഭാഗത്തിൽ അശ്വിൻ അനിൽ(സിഎസ്ഐ കോളേജ് ഫോർ ലീഗൽ സ്റ്റഡീസ്, കാണക്കാരി ).
എസ്ടി വിഭാഗത്തിൽ കെ ജെ ജിതിൻ( മഹാരാജാസ്), ബിരുദാനന്തര ബിരുദ വിഭാഗത്തിൽ എസ് മുഹമ്മദ് അബ്ബാസ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം പുല്ലരിക്കുന്ന്), എസ്സി വിഭാഗത്തിൽ എൻ എസ് സൂരജ്(റൂറൽ അക്കാദമി ഫോർ മാനേജ്മന്റ് സ്റ്റഡീസ്, കഴുപ്പിള്ളി ) എന്നിവരും സ്റ്റുഡന്റ്സ് കൗൺസിൽ ജനറൽ വിഭാഗത്തിൽ പി കെ വിവേക്( ഗവ. ലോ കോളേജ് എറണാകുളം ), പി എസ് വിഘ്നേഷ്(സെന്റ് മേരീസ് കോളേജ് മണർകാട്), അനന്ദു വിജയൻ (എൽദോ മാർ ബസേലിയസ് കോളേജ് കോതമംഗലം), ടിന്റോ വിൻസെന്റ് (നിർമല കോളേജ് മൂവാറ്റുപുഴ), ഡെൽവിൻ കെ വർഗീസ്( സെന്റ് തോമസ് കോളേജ് കോന്നി), അഭിഷേക് വിജയൻ(ഡിബി പമ്പ കോളേജ് പരുമല), ടോണി കുര്യാക്കോസ്(ഗവ കോളേജ് കട്ടപ്പന), ആർ മണികണ്ഠൻ(കോളേജ് ഓഫ് അപ്പ്ളൈഡ് സയൻസ് അഞ്ചുനാട്, മറയൂർ), സ്റ്റുഡന്റ്സ് കൗൺസിൽ വിദ്യാർഥിനി വിഭാഗത്തിൽ ഗ്രീഷ്മ വിജയ്(സിഎസ്ഐ കോളേജ് ഫോർ ലീഗൽ സ്റ്റഡീസ്, കാണക്കാരി), വി അരുന്ധതി ഗിരി( മഹാരാജാസ് കോളേജ് എറണാകുളം), സ്റ്റേനി മേരി എബ്രഹാം(സെന്റ് തോമസ് കോളേജ് റാന്നി ) , ബി അനഘ(ശ്രീ നാരായണ ലോ കോളേജ് പൂത്തോട്ട), പി എസ് കാവ്യശ്രീ(ദേവസ്വം ബോർഡ് കോളേജ് കീഴൂർ), എസ്സി/എസ്ടി വിഭാഗത്തിൽ അഭിജിത് തങ്കച്ചൻ(കെഇ കോളേജ് മാന്നാനം), പ്രതീഷ് മോൻ വിനോ(കോളേജ് ഓഫ് അപ്പ്ളൈഡ് സയൻസ് കുട്ടിക്കാനം) എന്നിവരെയും തെരഞ്ഞെടുത്തു.
ഗ്രൂപ്പ് വഴക്കിനെ തുടർന്ന് കെഎസ്യുവിന് കൗൺസിലർമാരെ വോട്ട് ചെയ്യിക്കാൻ കഴിഞ്ഞില്ല . കെഎസ്യു നേതൃത്വംകൊടുത്ത എസ്എഫ്ഐ വിരുദ്ധ സഖ്യം നിഷ്പ്രഭമായി .