ദുബായ്: ലോകകപ്പ് കളിക്കുന്ന ഇന്ത്യൻ ടീമിൽ മികച്ച മാച്ച് വിന്നർമാരുണ്ടെന്ന് ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. ഈ ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീമുകളിൽ ഒന്ന് കോഹ്ലിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യൻ ടീം തന്നെയാണെന്നും ഓസ്ട്രലിയയുടെ മുൻ ക്യാപ്റ്റൻ പറഞ്ഞു.
ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹമത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ ജയം നേടിയതിനു പിന്നാലെയാണ് സ്റ്റീവ് സ്മിത്തിന്റെ പ്രതികരണം. രോഹിത് ശർമ്മ (60), കെ എൽ രഹാൽ (39), സൂര്യകുമാർ യാദവ് (38) എന്നിവരാണ് ഇന്ത്യക്ക് വേണ്ടി തിളങ്ങിയത്. രോഹിത് ആണ് ഇന്ത്യയെ നയിച്ചത്.
“അവർ മികച്ച ടീമാണ്, അവർ എല്ലാ മേഖലകളും കവർ ചെയ്തിട്ടുണ്ട്, ഒറ്റയ്ക്ക് മത്സരം ജയിക്കാൻ കഴിയുന്ന കളിക്കാരുമുണ്ട്,” സ്മിത്തിനെ ഉദ്ധരിച്ച് ‘സിഡ്നി മോണിംഗ് ഹെറാൾഡ്’ റിപ്പോർട്ട് ചെയ്തു.
“കഴിഞ്ഞ രണ്ട് മാസമായി ഐപിഎല്ലിന് വേണ്ടി അവർ ഈ സാഹചര്യങ്ങളിൽ കളിക്കുന്നുണ്ട് അതുകൊണ്ട് തന്നെ അവർ ഈ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് കഴിഞ്ഞു” ഇന്നലത്തെ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് വേണ്ടി അർദ്ധ സെഞ്ചുറി കുറിച്ച സ്റ്റീവ് സ്മിത്ത് പറഞ്ഞു.
“വീണ്ടും ക്രീസിൽ അൽപ്പം സമയം ചിലവക്കാൻ കഴിഞ്ഞത് സന്തോഷകരമായിരുന്നു. മൂന്നുപേർ പുറത്തായി കഴിയുമ്പോൾ അത് ഒരിക്കലും എളുപ്പമല്ല.
Also Read: Twenty 20 WC: രണ്ടാം സന്നാഹ മത്സരവും ജയിച്ച് ഇന്ത്യ; ഓസ്ട്രേലിയയെ തകർത്തത് ഒമ്പത് വിക്കറ്റിന്
“നിങ്ങൾ ഓരോ കാലഘട്ടത്തിലേക്കും പുനർനിർമ്മിക്കേണ്ടപ്പെടേണ്ടതുണ്ട്, ഞങ്ങൾ അത് നന്നായി ചെയ്‌തെന്ന്ഞാൻ കരുതുന്നു. സ്റ്റോയിൻ (മാർക്കസ് സ്റ്റോയിനിസ്), മാക്സി (ഗ്ലെൻ മാക്സ്വെൽ) എന്നിവരുമായുള്ള കൂട്ടുകെട്ട് പ്രധാനപ്പെട്ടതായിരുന്നു.
കൈമുട്ടിന് പരുക്കേറ്റതിനാൽ വെസ്റ്റ് ഇൻഡീസ് ബംഗ്ലാദേശ് പര്യടനങ്ങളിൽ നിന്നും വിട്ടു നിന്ന സ്മിത്ത് , ഇപ്പോൾ താൻ പൂർണ ആരോഗ്യവാനാണെന്നും വ്യക്തമാക്കി.
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി രണ്ടു മത്സരങ്ങളിൽ സ്മിത്ത് കളിച്ചിരുന്നു. ” ഐപിഎല്ലിൽ ഞാൻ അധികംമത്സരങ്ങൾ കളിച്ചിട്ടില്ല, പക്ഷേ ഞാൻ നെറ്റ്‌സിൽ ധാരാളം സമയം ചിലവഴിക്കുകയും സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്തു, അത് നല്ലതാണ്,” അദ്ദേഹം പറഞ്ഞു.
The post T20 WC: ഇന്ത്യൻ ടീം മാച്ച് വിന്നർമാരാൽ സമ്പന്നം: സ്റ്റീവ് സ്മിത്ത് appeared first on Indian Express Malayalam.