മെൽബൻ: മെൽബൺ മലയാളീ ഫെഡറേഷൻ -മുൻ പ്രെസിഡണ്ടും, DAC എക്സിക്യൂട്ടീവ് അംഗവും, ഡാണ്ടിനോങ് നിവാസിയുമായ ജെയ്സൺ മറ്റപ്പിള്ളിയുടെ വത്സല പിതാവ് മറ്റപ്പിള്ളി വറീത് മകൻ ഔസേപ്പ് (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 09:00 മണിക്ക്(ഇന്ത്യൻ സമയം) കരയാംപറമ്പ് സെന്റ്: ജോസഫ് ദേവാലയത്തിൽ നടത്തപ്പെടും. പീച്ചാനിക്കാട് ദേശത്തെ,കണ്ണമ്പുഴ കുടുംബാംഗം മേരി പരേതന്റെ ഭാര്യയാണ്.
മക്കൾ : വര്ഗീസ്,ലിസി,ജയ,ജെയ്സൺ,ജിമ്മി,
മരുമക്കൾ : മെറീന,ജോർജ് ,തോമസ് ,ജിൻസി, അന്ന എന്നിവരാണ് .
രാജ്യാന്തര അതിർത്തികൾ അടച്ചിട്ടത് കാരണം നാട്ടിൽ പോകാതെ വിഷമിക്കുന്ന ജൈസണെ, മെൽബൺ പ്രവാസി സമൂഹത്തിലെ നിരവധി സുഹൃത്തുക്കളും, സംഘടനാ ഭാരവാഹികളും ഫോണിൽ വിളിച്ചും, സോഷ്യൽ മീഡിയയിലൂടെയും അനുശോചനങ്ങൾ അറിയിച്ചു.
ഇന്ന് രാവിലെ നടക്കുന്ന സംസ്കാര ചടങ്ങുകൾ ലൈവായും, തുടർന്നും കാണുവാനുള്ള വീഡിയോ ലിങ്ക് >> https://www.youtube.com/ watch?v=yvG9B4W_wcM