ആദ്യമായി എഴുതിയ തിരക്കഥ സിനിമയാക്കാൻ കഴിയാത്ത , രണ്ടര ദിവസം കൊണ്ട് ഒരു മുഴുനീള സിനിമയുടെ തിരക്കഥ എഴുതി തീർത്ത , കുറോസോവയുടെ റാഷോമോൻ എഫ്ഫക്റ്റ് ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ച , മണിരത്‌നത്തെ വരെ വളരെ പ്രൊഫഷണൽ മണ്ടത്തരത്തോടെ ഒഴുവാകേണ്ടി വന്ന , പപ്പേട്ടനെ (പദ്മരാജൻ) നായകനാക്കി സിനിമ ചെയ്യാനിരുന്ന ഒരാൾ മലയാള സിനിമയിൽ ഉണ്ടായിരുന്നു ;
ജോഷി പടങ്ങളുടെ എഴുത്തുകാരൻ മാത്രമായിരുന്നില്ല ഡെന്നിസ് ജോസഫ് .
എന്റെ ആദ്യത്തെ തെറ്റിദ്ധാരണ അതായിരുന്നു. ന്യൂ ഡെൽഹിക്കും നിറകൂട്ടിനും ശ്യാമക്കും അപ്പുറം ഒരു ഡെന്നിസ് ജോസഫ് ഉണ്ടായിരുന്നത് ഞാൻ അറിഞ്ഞില്ല. വളരെ വൈകി ആണ് സഫാരിയിലെ ഇദ്ദേഹത്തിന്റെ “ചരിത്രം എന്നിലൂടെ” കാണുന്നത്. തന്റെ സിനിമകളിൽ ഉപയോഗിച്ചിരുന്ന കഥപറിച്ചിലിന്റെ ഏറ്റവും റേഞ്ച് കൂടിയ വേർഷൻലൂടെയാണ് അദ്ദേഹം സ്വന്തം ജീവിതം പറഞ്ഞത്. അത്രയ്ക്കും ഡെപ്ത് ആയിട്ടാണ് ഓരോ സംഭവങ്ങളെ കുറിച്ചും ഡെന്നിസ് ജോസഫ് വിശേഷിപികുന്നത്. ഡീറ്റൈലിംഗ് ആണ് അദ്ദേഹത്തിന്റെ സ്റ്റോറി ടെല്ലിങ് ടെക്‌നിക്.
എഴുതി തീർത്തു വന്ന സിനിമകളേക്കാൾ മാറ്റ് കൂടിയവയായിരുന്നു പാതി വഴിയിൽ നിന്ന് പോയ ഡെന്നിസ് ജോസഫ് ചിത്രങ്ങൾ. അതിൽ ഒന്നായിരുന്നു പദ്മരാജനെ നായകനാക്കി ചെയ്യാനിരുന്ന സിനിമ. ആ സിനിമയുടെ കഥാസാരം ഡെന്നിസ് ജോസഫ് പറഞ്ഞത് കേട്ടപ്പോ തൊട്ട് thrilled ആയിരുന്നു ; അപ്പൊ അതൊരു സിനിമ ആയി വന്നിരുന്നെങ്കിലോ!?
അതുപോലെ തന്നെ വിദേശത്തു ചെയ്യാനിരുന്ന വലിയ താര നിരയുള്ള വെൺമേഘഹംസങ്ങൾ (അതിന്റെ ഷൂട്ടിംഗ് ഒരുഘട്ടം കഴിഞ്ഞപ്പോൾ നിർത്തിവെക്കേണ്ടി വന്നതാണ് ) . അടി പടങ്ങളുടെ സംവിധായകനായ ജോഷിയുടെ ക്രാഫ്റ്റ് ആദ്യമായി മലയാളികൾ കാണുന്നത് നിറക്കൂട്ടിലൂടെയാണ്. പിന്നീട് അങ്ങോട്ട് ഈ കൂട്ടുകെട്ട് തന്ന സിനിമകളുടെ കാലമായിരുന്നു. ഡെന്നിസ് ജോസഫ് ജോഷിക്ക് വേണ്ടി എഴുതിയിട്ടും ഉപയോഗിക്കാതെ പോയ ആറോ ഏഴോ തിരക്കഥകൾ ഉണ്ടായിരുന്നു. ഡെന്നിസ് ജോസഫ് പറഞ്ഞ ഒരു കഥ പോലും ശ്യൂന്യമായ ഒരു സ്പേസിൽ നിന്നും എടുത്ത് എഴുതിയതല്ല…. പലതു പലയിടങ്ങളിൽ കണ്ടും കേട്ടും inspired ആയി എഴുതിയതാണ്.ഒരുപക്ഷെ ഇൻസ്പിറേഷന്റെ യഥാർത്ഥ ഉദാഹരണം ഡെന്നിസ് ജോസഫ് ആകാം; കാരണം , ശ്യാമ കണ്ടു വാതോരാതെ സംസാരിക്കുന്ന ഗുൽസാറിനോട് അമ്പരപ്പിക്കും രീതിയിൽ ഡെന്നിസ് ജോസഫ് പറഞ്ഞത് “സാറിന്റെ കിനാരായിലെ ഒരു സബ് പ്ലോട്ട് ആണ് ശ്യാമ” എന്നായിരുന്നു. ഒരു പരുത്തി വരെ അദ്ദേഹത്തിന്റെ എല്ലാ കഥകൾക്കും ഇങ്ങനെ ഒരു ഇൻവിസിബിളായ എന്തെങ്കിലും ഒരു ഇൻസ്പിറേഷൻ കാണും.
മലയാളത്തിലെ ഭൂരിഭാഗം സംവിധായകരായും, നടിനടന്മാരായും , എഴുത്തുകാരായും , സംഗീത സംവിധായകരായും ഉള്ളാലെ വളരെ നല്ല ആത്മബന്ധമുള്ളയാളാണ് ഡെന്നിസ് ജോസഫ്. Art സിനിമാക്കാരും കൊമേർഷ്യൽ സിനിമാക്കാരും തമ്മിൽ വെള്ളം കയറാത്ത അറകളായിയാണ് ഡെന്നിസ് ജോസഫ് സൂചിപ്പിക്കുന്നത്; എന്നാൽ ഇതിലെ രണ്ടു ഭാഗക്കാരായും അദ്ദേഹത്തിന് നല്ല അടുപ്പമുണ്ട്. അതിപ്പോ ഭരതനായാലും കെജി ജോർജ് സർ ആയാലും പ്രിദർശനായാലും. ഇവരിൽ ഒട്ടുമിക്ക ആൾക്കാർക്ക് വേണ്ടി തിരക്കഥകളും എഴുതിയിട്ടുണ്ട്. മനു അങ്കിൾ ആദ്യം എഴുതിയത് കെജി ജോർജ് സാറിന് വേണ്ടിയാണ്.
കഴിവുണ്ടായിട്ടു അംഗീകരിക്കപ്പെടാതെ പോയവരെയും അവസരങ്ങൾ അനേഷിച്ചു നടന്നവരെയും പരിപൂർണ ഇഷ്ടത്തോടെ മലയാള സിനിമയിലേക്കു കൊണ്ടുവരാൻ മനസ് കാണിച്ചയാളാണ് ഡെന്നിസ് ജോസഫ്. അങ്ങനെ ചെയ്‌ത ഒരു മികച്ച തീരുമാനം ആണ് ബാബു നമ്പുതിരിയെ നിറക്കൂട്ടിലേക്കു കാസറ്റ് ചെയ്തത് ,ഒട്ടും predictable അല്ലാത്ത വില്ലനെ കിട്ടിയത്തിന്റെ പിന്നിൽ ഡെന്നിസ് ജോസെഫിന്റെ തീരുമാനം ആണ് . മദ്യപാനിയായിരുന്ന SP വെങ്കിടേഷ് രാജാവിന്റെ മകന് ശേഷം മദ്യപാനം നിർത്തുകയും അറിയപ്പെടുന്ന സംഗീത സംവിധയകനാകുകയും ചെയ്തു. ഇന്ദ്രജാലത്തിലും ആകാശദൂതിലും പുതുമുഖങ്ങളായി വന്ന രാജൻ പി ദേവും , NF വർഗീസും മരണം വരെ ഒരു പരിധിയും ഇല്ലാതെ അദ്ദേഹത്തോട് കടപ്പെട്ടിരുന്നു. അത്തരം കടപാടുകളോട് ഡെന്നിസ് ജോസഫിന് ഉള്ളാലെ നീരസം ഉണ്ടായിരുന്നു. ശരിക്കും അതൊരു തരം മുൻകൂട്ടി കാണലാണ് ; നന്നാകും എന്ന ഒറ്റ excitement ഇൽ അദ്ദേഹം ചെയ്ത കൂട്ടുന്ന ചില കാര്യങ്ങൾ.
ഡെന്നിസ് ജോസെഫിന്റെ എല്ലാം കഥാപാത്രങ്ങളും ഇഷ്ടമാണ് ,അതിൽ കുഞ്ഞച്ചനെയും ഇഷ്ടമാണ് ,പക്ഷ ഇപ്പോൾ തോന്നുന്നു ആ പടം എഴുതേണ്ടിയിലായിരുന്നു എന്ന് ; കാരണം ആ സിനിമ തന്നെ ഒരു പരിധി വരെ സംഘത്തിന്റെ സെയിം പാറ്റേൺ ആയിരുന്നു. കോട്ടയം കുഞ്ഞച്ചൻ ഇന്നും ആഘോഷിക്കപ്പെടുന്ന സിനിമയാണ് എന്നിരുന്നാലും ആ സിനിമ എഴുതേണ്ടി വന്നതുകൊണ്ട് മാത്രം അദ്ദേഹത്തിന് അതിന്റെ പല ആവർത്തന അവതരണങ്ങളെ ഇണ്ടാകേണ്ടി വന്നു. ക്രീയേറ്റീവ് തിങ്ങിങ്ങിനെ വളയേറെ ഇത് ബാധിച്ചിരുന്നു എന്ന് ഡെന്നിസ് ജോസഫ് പറഞ്ഞിട്ടിണ്ടു. നല്ല സിനിമകൾ ഇണ്ടാകേണ്ട സമയത്തു , റിപീറ്റേഷൻ ഉള്ള കഥയും കഥാപാത്രങ്ങളും പിറന്നു.സംവിധായകൻ സുരേഷ് ബാബുവിനെ കളിയാക്കും തരാം ഡെന്നിസ് ജോസഫ് പറഞ്ഞത് “പിന്നെ പിന്നെ മഹാഭാരതം എടുത്താലും കുഞ്ഞച്ചൻ ഇണ്ടാകണം എന്ന നിലപാടിലായി ബാബു”.
നമ്പർ 20 മദ്രാസ് മെയിൽയിലെ ട്രയിനിലെ സിക്യുഎൻസുകളാണ് കൂടുതൽ ഇഷ്ട്ടം , അതിന്റെ കാരണം ഇന്ന് അറിയുമ്പോൾ അത്ഭുതം പോലെ തോന്നുന്നു. മുൻപ് പറഞ്ഞ പോലെ വളരെ വൈകി ആണ് സഫാരിയിലെ ആ പരുപാടി കാണുന്നത് , അതിലെ മുപ്പത്തിയൊന്നു എപ്പിസോഡുകൾ കണ്ടുതീർക്കുമ്പോൾ ഒരുതരം അമ്പരപ്പായിരുന്നു. അദ്ദേഹം തന്നെ പറഞ്ഞ കാര്യങ്ങൾ പെറുക്കി എടുത്ത് എഴുതുമ്പോളും എന്റെ അടുത്ത് ഡെന്നിസ് ജോസഫ് എഴുതിയ ‘നിറക്കൂട്ടുകളില്ലാതെ’ എന്ന പുസ്തകം ഇരുപ്പുണ്ട് , കാരണം പല കാര്യങ്ങളും അദ്ദേഹം ഓർത്തെടുത്തു പറയും പോലെ എനിക്ക് കഴിയുന്നില്ല …
Happy Birthday Legend .
ഓസ്‌ട്രേലിയയിലെ സിനിമാസ്വാദകരുടെ Whatsapp കൂട്ടായ്മയായ Malayalam Film Spciety Australia യിൽ Join ചെയ്യാൻ, ഈ ലിങ്കിൽ ക്ലിക് ചെയ്ത് അംഗമാകുക.