വീഡിയോ കനത്ത പരിഹാസത്തിന് ഇടയാക്കിയിരുന്നു. സീറ്റ് ബെൽറ്റ് ഇടാതെ വാഹനം ഓടിച്ചതിന് പിടിക്കപ്പെട്ട യുവാവാണ് പോലീസിന് തെറ്റായ വിലാസം നൽകി കബളിപ്പിച്ചത്. ഒടുവിൽ ‘ദശരഥ പുത്രന്റെ’ യഥാർത്ഥ പേരും വിലാസവും കണ്ടെത്തിയിരിക്കുകയാണ് പോലീസ്.
ഒക്ടോബർ 12 നാണ് യുവാവ് സീറ്റ് ബെൽറ്റ് ഇടാതെ വാഹനം ഓടിച്ചതിന് പിടിയിലായത്. കാട്ടാക്കടയ്ക്ക് അടുത്ത മൈലാടി സ്വദേശിയായ യുവാവിന്റെ യഥാർത്ഥ പേര് നന്ദകുമാർ എന്നാണ് പോലീസിന്റെ കണ്ടെത്തിയിരിക്കുന്നത്. പിടിയിലായപ്പോൾ അഞ്ഞൂറ് രൂപയാണ് നന്ദകുമാറിൽ നിന്നും പോലീസ് പിഴ ഇനത്തിൽ ഈടാക്കിയത്.
Also Read:
ഐപിസി 419, കേരളാ പോലീസ് ആക്ടിലെ 121, വാഹന നിയമത്തിലെ 179 വകുപ്പുകളാണ് നന്ദകുമാറിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഇവ. അടുത്ത ദിവസം തന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അറസ്റ്റോടെ നാണക്കേടിന് പരിഹാരമാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
പിഴയുടെ രസീത് നൽകാൻ വിലാസം ചോദിച്ചപ്പോൾ പേര് രാമൻ, പിതാവിന്റെ പേര് ദശരഥൻ, അയോധ്യയാണ് സ്വദേശം എന്നുമാണ് നന്ദകുമാര്‍ പറഞ്ഞത്. പേരും വിലാസവും തെറ്റാണെന്ന് മനസിലായിട്ടും സര്‍ക്കാരിന് കാശ് കിട്ടിയാൽ മതിയെന്നായിരുന്നു പോലീസിന്റെ പ്രതികരണം. വ്യാജ പേരും വിലാസവും നൽകി പോലീസിനെ കളിപ്പിച്ച നന്ദകുമാര്‍ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് കളി കാര്യമായത്.