തിരുവനന്തപുരം> മഴ വീണ്ടും കനക്കുന്നതോടെ ഡാമുകള് തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില് ഉന്നതതല അവലോകന യോഗം ചേര്ന്നു. രാവിലെ പത്ത് മണിക്കാണ് യോഗം ആരംഭിച്ചത്. സംസ്ഥാനത്തെ നിലവിലെ സാഹചര്യം ചര്ച്ചയാകും. ഡാമുകള് തുറക്കേണ്ടതുണ്ടോ, തുറക്കണമെങ്കില് ഏത് രീതിയില് വേണം, ക്രമീകരണങ്ങള് എന്നിവ യോഗത്തില് തീരുമാനിക്കും.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രത്യേക സാഹചര്യവും പരിശോധിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില് ഓണ്ലൈനായാണ് യോഗം ചേരുന്നത്. മന്ത്രിമാര്, ചീഫ് സെക്രട്ടറിമാര്, വകുപ്പ് സെക്രട്ടറിമാര്, ദുരന്തനിവാരണ അതോറിറ്റി വകുപ്പുദ്യോഗസ്ഥര് എന്നിവരോട് യോഗത്തില് പങ്കെടുക്കാനാവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാനപ്പെട്ട ജലസംഭരണികളിലെ സ്ഥിതി എന്തെന്ന് അറിയിക്കാന് കെഎസ്ഇബിയോടും ജലവിഭവ വകുപ്പിനോടും സര്ക്കാര് നിര്ദ്ദേശിച്ചു