Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ജാഗരൂകമായി സർക്കാർ വകുപ്പുകൾ ; ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം

by News Desk
October 18, 2021
in KERALA
0
ജാഗരൂകമായി-സർക്കാർ-വകുപ്പുകൾ-;-ദ്രുതഗതിയിൽ-രക്ഷാപ്രവർത്തനം
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
കണക്കുകൂട്ടലുകൾക്കപ്പുറം പെയ്ത അതിതീവ്ര മഴയിലും മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിലും സർക്കാർ സംവിധാനങ്ങളാകെ അതിവേഗം ജാഗരൂകമായി. ദിവസങ്ങൾക്കു മുമ്പുതന്നെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക യോഗംചേർന്ന് മുന്നൊരുക്കം തുടങ്ങി. ശനിയാഴ്ച മഴ തീവ്രമായതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. അപകടസാധ്യതാ മേഖലകളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദേശിച്ചു. ഏത് അടിയന്തര സാഹചര്യം നേരിടാനും സംവിധാനങ്ങളെയാകെ തയ്യാറാക്കി.

മന്ത്രിമാരായ കെ രാജനും വി എൻ വാസവനും റോഷി അഗസ്റ്റിനും കോട്ടയത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. മന്ത്രിമാരായ സജി ചെറിയാൻ ആലപ്പുഴയിലും വീണാ ജോർജ് പത്തനംതിട്ടയിലും ഞായറാഴ്ച പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി. രക്ഷാപ്രവർത്തനം വിലയിരുത്താൻ മുഖ്യമന്ത്രി പൂർണസമയം ചെലവഴിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളിൽ മന്ത്രിമാർ നേരിട്ടെത്തി. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 11 ടീമിനെ വിന്യസിച്ചു. കരസേന, ഡിഫൻസ് സെക്യൂരിറ്റി കോർ, നാവിക–-വ്യോമ സേനയെയും രംഗത്തിറക്കി.ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡിഎംഒമാരുടെ യോഗം ചേർന്ന് ആശുപത്രികൾ സജ്ജമാക്കി. ജില്ലാ, തദ്ദേശ സ്ഥാപനതലങ്ങളിൽ കൺട്രോൾ റൂം തുറക്കാൻ തദ്ദേശമന്ത്രി എം വി ഗോവിന്ദൻ നിർദേശിച്ചു. പൊലീസും അഗ്നിശമനസേനയും മുന്നിട്ടിറങ്ങി. ശബരിമല തീർഥാടനം രണ്ടു ദിവസത്തേക്ക് മാറ്റിവച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കെഎസ്ആർടിസി ബസുകൾ വിട്ടുനൽകി. അണക്കെട്ടുകളിലെ സ്ഥിതി വിലയിരുത്താൻ കെഎസ്ഇബി, ജലസേചന, മോട്ടോർ വാഹന വകുപ്പ് പ്രതിനിധികളെ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തിൽ വിന്യസിച്ചു.

ക്യാമ്പുകളുടെ പ്രവർത്തനം വിലയിരുത്തി ആരോഗ്യമന്ത്രി
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം ആരോഗ്യമന്ത്രി വീണാ ജോർജ് വിലയിരുത്തി. ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കലക്ടർമാരുമായും ജില്ലാ മെഡിക്കൽ ഓഫീസർമാരുമായും ചർച്ച നടത്തി. ദുരന്തമുണ്ടായ കൂട്ടിക്കലിലെയും കൊക്കയാറിലെയും പ്രവർത്തനങ്ങൾ പ്രത്യേകം ചർച്ച ചെയ്തു. കോട്ടയം മെഡിക്കൽ കോളേജിലും പീരുമേട് ജനറൽ ആശുപത്രിയിലുമായി സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടത്താനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

ആശുപത്രികളിൽ മരുന്നുകൾ സ്റ്റോക്കുണ്ടെന്ന് ഉറപ്പാക്കണം. മുമ്പ് പ്രളയക്കെടുതി നേരിട്ട ആശുപത്രികളിൽ മരുന്നുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും സൂക്ഷിക്കണം. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവരും വെള്ളത്തിൽ ഇറങ്ങുന്നവരും നിർബന്ധമായി എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്സിസൈക്ലിൻ ഗുളിക കഴിക്കണമെന്നും മന്ത്രി നിർദേശിച്ചു.

അടിയന്തര സഹായമെത്തിക്കും: മന്ത്രി കെ രാധാകൃഷ്ണൻ
മഴക്കെടുതി കൂടുതൽ അനുഭവിക്കുന്ന മലയോരപ്രദേശങ്ങളിലും കോളനികളിലും അടിയന്തര സഹായമെത്തിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.
റവന്യൂ, തദ്ദേശ വകുപ്പുമായി സഹകരിച്ച് രക്ഷാപ്രവർത്തനം, പുനരധിവാസം തുടങ്ങിയവ അവധിദിനങ്ങളിലും വകുപ്പ് ഉദ്യോഗസ്ഥർ സജീവമായി പങ്കുചേരണമെന്നും മന്ത്രി നിർദേശിച്ചു.

ദുരിതാശ്വാസ ക്യാമ്പിൽ 4713 പേർ
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ 156 ദുരിതാശ്വാസ ക്യാമ്പിലായി 1253 കുടുംബത്തിലെ 4713 പേരെ മാറ്റിപാർപ്പിച്ചു. വെള്ളി മുതൽ ഞായർ വരെയുണ്ടായ മഴയിൽ 4352 ഹെക്ടർ കൃഷി നശിച്ചു. 67.14 കോടിയുടെ നഷ്ടമുണ്ടായി. 24161 കർഷകരുടെ കൃഷി നശിച്ചു. ആലപ്പുഴ ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ വെള്ളം കയറി. കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഈ മേഖലയിൽനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.

കനത്തമഴയില് നീരൊഴുക്ക് വർധിച്ചതോടെ പാലക്കാട് ജില്ലയിൽ വാളയാർ, മീൻകര ഒഴികെ ആറ് അണക്കെട്ടും തുറന്നു. ഭാരതപ്പുഴ പലയിടത്തും കരകവിഞ്ഞു. കൊല്ലം അഞ്ചലിൽ വെള്ളക്കെട്ടിൽപ്പെട്ട തമിഴ്നാട് തെങ്കാശി സ്വദേശി മുത്തു(42)വിനെ പൊലീസ് രക്ഷിച്ചു.

Previous Post

ബുധൻമുതൽ 4 ദിവസം വ്യാപക മഴ ; ശക്തമായ കാറ്റിന് സാധ്യത ; ഇടുക്കി ജലനിരപ്പ് ഓറഞ്ച്‌ അലർട്ടിലേക്ക്‌

Next Post

രക്ഷാപ്രവർത്തനത്തിന്‌ രംഗത്തിറങ്ങുക: സിപിഐ എം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
രക്ഷാപ്രവർത്തനത്തിന്‌-രംഗത്തിറങ്ങുക:-സിപിഐ-എം

രക്ഷാപ്രവർത്തനത്തിന്‌ രംഗത്തിറങ്ങുക: സിപിഐ എം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.