തെക്കൻ കേരളത്തിലെ പലയിടത്തും നദികള്‍ കരകവിയുകയും ഉരുള്‍പൊട്ടലുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി യോഗം വിളിച്ചത്. ദുരിതബാധിതരെ സഹായിക്കാനായി അധികൃതര്‍ രംഗത്തുണ്ടെന്നും എല്ലാവരുടെയും സുരക്ഷയ്ക്കും ആരോഗ്യത്തിനും വേണ്ടി താൻ പ്രാര്‍ഥിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അപകടത്തിൽ ചിലര്‍ക്ക് ജീവൻ നഷ്ടമായെന്നറിഞ്ഞു. ഇതിൽ അതിയായ ദുഖമുണ്ട്. ദുരിതബാധിതരായ കുടുംബങ്ങള്‍ക്കു വേണ്ടി പ്രാര്ഥിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയിൽ മൊത്തം 21 പേരാണ് മരിച്ചത്. കോട്ടയം ജില്ലയിൽ 13 പേരും ിടുക്കി ജില്ലയിൽ 8 പേരും മരിച്ചു.
Also Read:
അതേസമയം, നിലവിൽ സംസ്ഥാനത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. നിലവിൽ മഴ ശമിച്ചിട്ടുണ്ടെന്നും എന്നാൽ രാത്രിയിൽ മഴ വീണ്ടും കൂടിയാൽ പ്രശ്നങ്ങളുണ്ടാകുമെന്നും കോട്ടയം ജില്ലാ കളക്ടര്‍ പികെ ജയശ്രീ പറഞ്ഞു. കൂട്ടിക്കലിൽ നിന്ന് മൊത്തം 12 പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചെന്നും കളക്ടര്‍ വ്യക്തമാക്കി.
നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേരളത്തിന് സഹായം വാഗ്ദാനം ചെയ്തിരുന്നു. മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായ ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് അമിത് ഷാ വ്യക്തമാക്കി. ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ടെന്നും അമിത് ഷാ അറിയിച്ചു.
Also Read:
നിലവിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ 11 സംഘങ്ങളാണ് കേരളത്തിൽ തുടരുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും വ്യോമസേനയും സഹായം നല്‍കുന്നുണ്ട്.
അതേസമയം, കേരളതീരത്തോടു ചേര്‍ന്ന് അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ദുര്‍ബലമായ സാഹചര്യത്തിൽ സംസ്ഥാനത്ത് പരക്കെ മഴ കുറഞ്ഞിട്ടുണ്ട്. എന്നാൽ വരുന്ന ഞായറാഴ്ച വൈകിട്ടു വരെ ഇടിമിന്നലും കാറ്റും തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. തുലാവര്‍ഷത്തിൻ്റെ വരവിനോടു അനുബന്ധിച്ച് കിഴക്കൻ കാറ്റ് ശക്തിപ്പെടുന്നതോടെ ബുധാനാഴ്ച മുതൽ വീണ്ടും മഴ ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.