കോട്ടയം: കനത്ത മഴയിൽ ദുരിതമൊഴിയാതെ വലയുകയാണ് കേരളം. തെക്കൻ കേരളം ഇപ്പോഴും മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും ഉരുൾപൊട്ടലിന്റെയുംദുരിതത്തിൽ നിന്ന് കരകയറാനാവാെത കഷ്ടപ്പെടുകയാണ്. ചില സ്ഥലങ്ങളിലെങ്കിലും മഴയ്ക്ക് നേരിയ ശമനമുണ്ടായത് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും വെള്ളിയാഴ്ചയും ശനിയാഴ്ചയും പെയ്ത മഴ സമ്മാനിച്ച ദുരിതത്തിൽ നിന്ന് ഭൂരിഭാഗം പ്രദേശങ്ങളും മുക്തമായിട്ടില്ല. ഉരുൾപൊട്ടൽ നാശംവിതച്ച കൂട്ടക്കലിൽ ഇപ്പോഴും മഴ പെയ്യുകയാണ്. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഞായറാഴ്ചയും ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയുപ്പുണ്ട്.
തത്സമയ വിവരങ്ങൾ അറിയാം…