തിരുവനന്തപുരം
ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ മികച്ച വിജയവുമായി മലയാളികൾ. മുംബൈ മലയാളി കാർത്തിക് നായർക്ക് ഏഴാം റാങ്ക്. പാലക്കാട് കല്ലേക്കുളങ്ങര സ്വദേശികളായ ആർ ശ്രീകുമാറിന്റെയും സിന്ധു നായരുടെയും മകനാണ്. 360ൽ 328 മാർക്ക്.
കോട്ടയം സ്വദേശി ജെ ആർ വിഘ്നേഷാണ് കേരളത്തിൽ ഒന്നാമത്. ദേശീയതലത്തിൽ 123–-ാം റാങ്കും കാറ്റഗറി വിഭാഗത്തിൽ എട്ടാം റാങ്കുമാണ്. കേരള എൻജിനിയറിങ് പ്രവേശനപരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഫയിസ് ഹാഷിമിന് 258–-ാം റാങ്കും കാറ്റഗറി വിഭാഗത്തിൽ 26–-ാം റാങ്കുമാണ്. കോഴിക്കോട് സ്വദേശി അതുൽ ജയേഷിന് 269–-ാം റാങ്കുമുണ്ട്. ജയ്പുർ സ്വദേശി മൃദുൽ അഗർവാളിനാണ് ഒന്നാം റാങ്ക്.
യോഗ്യത നേടിയവർക്ക് ബിടെക്, ബിഇ ഉൾപ്പെടെയുള്ള പ്രോഗ്രാമിലേക്കുള്ള രജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും ആരംഭിച്ചു. ഐഐടിയിലെ ബി ആർക് ചോയ്സ് ഫില്ലിങ് 22 മുതൽ. ആദ്യ മോക് അലോട്ട്മെന്റ് 22നും രണ്ടാം മോക് അലോട്ട്മെന്റ് 24നും പ്രസിദ്ധീകരിക്കും. 25ന് ചോയ്സ് ഫില്ലിങ് അവസാനിക്കും. 27നാണ് ആദ്യ അലോട്ട്മെന്റ്.