തിരുവനന്തപുരം
സംസ്ഥാനത്തെ എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലെ പ്രവേശനത്തിനുള്ള (കീം–-2021) ആദ്യ അലോട്ട്മെന്റ് ലഭിച്ചവർക്ക് ഫീസ് അടയ്ക്കാനുള്ള സമയം 18 വരെ നീട്ടി. ഹയർ ഓപ്ഷൻ പുനഃക്രമീകരണം, പുതുതായി ഉൾപ്പെടുത്തിയ കോളേജിലേക്കും കോഴ്സിലേക്കും ഓപ്ഷൻ നൽകാനുള്ള സൗകര്യവും നീട്ടിയിട്ടുണ്ട്. രണ്ടാം അലോട്ട്മെന്റ് 19നു നടക്കും. ഇതിൽ അവസരം ലഭിക്കുന്നവർക്ക് 20 മുതൽ 25 വൈകിട്ട് നാലുവരെ ഫീസടയ്ക്കാം. രണ്ട് അലോട്ട്മെന്റിനുംശേഷം 25നാണ് കോളേജിൽ നേരിട്ട് പ്രവേശനം നേടേണ്ടത്.