ന്യൂഡൽഹി
സിന്‍ഘു കൊലപാതകത്തിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് സംയുക്ത കിസാൻമോർച്ച. മതവികാരങ്ങൾ വ്രണപ്പെടുത്തിയെന്ന ആരോപണങ്ങൾ ഉയർത്തിയും മറ്റു വിഷയങ്ങൾ ഉയർത്തിക്കാണിച്ചും പ്രക്ഷോഭത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചന നടക്കുന്നു. കൊല്ലപ്പെട്ട ലഖ്ബീർ സിങ്ങിനെ ആരെങ്കിലും സമരസ്ഥലത്തേക്ക് എത്തിച്ചതായിരിക്കാമെന്നാണ് ബന്ധുക്കൾ പറയുന്നത്. വിശദമായി അന്വേഷണം നടത്തി ഉത്തരവാദികളെ എല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരണം–- സംയുക്ത കിസാൻമോർച്ച ആവശ്യപ്പെട്ടു.
സിന്ഘുവില്നിന്ന് കര്‍ഷക പ്രക്ഷോഭകരെ നീക്കണമെന്ന ഹര്‍ജി കൊലപാതക പശ്ചാത്തലത്തില്‍ ഉടൻ പരിഗണിക്കണമെന്ന് സുപ്രീംകോടതിയിൽ അപേക്ഷ. പ്രതിഷേധത്തിന്റെ പേരിൽ നിഷ്ഠുരസംഭവങ്ങളാണ് ഉണ്ടാകുന്നതെന്ന് ഹര്‍ജിക്കാർ ആരോപിച്ചു.