തിരുവനന്തപുരം
കേന്ദ്രത്തിന് 300 മെഗാവാട്ട് വൈദ്യുതി നൽകാമെന്ന് കേരളം. കഴിഞ്ഞ ദിവസം വൈദ്യുതി അഭ്യർഥിച്ചുള്ള കേന്ദ്രത്തിന്റെ കത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
നൽകുന്നതിന് പകരമായി സംസ്ഥാനത്ത് ഉപയോഗം കൂടിയ സമയത്ത് വൈദ്യുതി ലഭ്യതയിൽ ആവശ്യമായ സഹായം നൽകണമെന്നും കേരളം ആവശ്യപ്പെട്ടു.
വൈദ്യുതി ഉപയോഗം കുറവുള്ള സമയത്ത് ഇടുക്കി ഉൾപ്പെടെയുള്ള ജലവൈദ്യുത നിലയങ്ങളിൽ നിന്നുള്ള ഉൽപ്പാദനം പരമാവധി കൂട്ടി കേന്ദ്രപൂളിലേക്ക് നൽകണമെന്നാണ് കേന്ദ്ര ഊർജമന്ത്രാലയം കേരളത്തിനോട് അഭ്യർഥിച്ചത്.
രാജ്യത്തെ കൽക്കരി പ്രതിസന്ധിക്ക് പ്രത്യക്ഷ തെളിവായി ഈ കത്ത്. സംസ്ഥാനത്ത് ശനിയാഴ്ചയുണ്ടായ കനത്ത മഴയിൽ വൈദ്യുതി ഉപയോഗത്തിൽ കുറവുണ്ടായി. എന്നാൽ, ഉപയോഗം കൂടിയ സമയത്തെ 300 മെഗാവാട്ടിന്റെ കുറവ് തുടരുകയാണ്. കൽക്കരി ക്ഷാമം കാരണം കേന്ദ്രവിഹിതത്തിൽ ഉൾപ്പെടെയുണ്ടായ ഇടിവാണ് ഇതിന് കാരണം.