മുംബൈ > 2013ലെ പ്രക്ഷോഭത്തിന്റെ പേരിൽ അറസ്റ്റുചെയ്ത ഡിവൈഎഫ്ഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പ്രീതി ശേഖറിന് മുംബൈ സെഷൻസ് കോടതി ജാമ്യം നൽകി. 50000 രൂപ കെട്ടിവെക്കണമെന്ന ഉപാധിയിലാണ് വ്യാഴാഴ്ച ജാമ്യം അനുവദിച്ചത്. തൊഴിലില്ലായ്മയ്ക്കെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച സമരത്തിന്റെ പേരിലെടുത്ത കേസിൽ ആസാദ് മൈതാൻ പൊലീസാണ് അറസ്റ്റ് ചെയ്തത്. കോവിഡ് സാഹചര്യത്തിൽ യാത്രചെയ്യാൻ നിയന്ത്രണമുണ്ടായിരുന്നതിനാൽ കോടതിയിൽ ഹാജരാകാൻ കഴിയാതിരുന്ന സാഹചര്യം മുതലെടുത്ത് പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നെന്ന് പ്രീതി ശേഖർ പറഞ്ഞു.