നിശ്ചിത സമയത്തേക്കുള്ള നടത്തിപ്പ് മാത്രമാണ് ഗ്രൂപ്പിന് കൈമറിയത്. ഇതുവഴി ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ, സൗകര്യപ്രദമായ മാറ്റങ്ങളും സേവന രീതികളും വരട്ടെ- സുരേഷ് ഗോപി എംപി പറഞ്ഞു. യാത്രാ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമോയെന്ന് ഇനി പരിശോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read :
ജനങ്ങൾ വിമാനത്താവളം ഉപയോഗിക്കുമ്പോൾ അവരുടെ യാത്രയിലുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ആർക്ക് സാധിക്കും? ഇത്രയും കാലം കഴിഞ്ഞില്ലല്ലോ, ഇനി സാധിക്കുമോ എന്ന് പരിശോധിക്കാം. പുതിയ സംവിധാനം വന്നിരിക്കുന്നു. വിമര്‍ശിക്കുന്നവര്‍ക്ക് വിറ്റുതുലച്ചു എന്ന് പറഞ്ഞു പോകാം. പറഞ്ഞു പോകാനെ പറ്റൂ. അതല്ലല്ലോ സത്യാവസ്ത- സുരേഷ് ഗോപി പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ക്ലിപ്തമായ ഒരു സമയത്തേക്ക് മാത്രമാണ് നടത്തിപ്പ് കൈമാറിയത്. വിമാനത്താവളം ഉപയോഗിക്കുന്നവർക്ക് തൃപ്തി പകരുന്ന നടപടിക്രമങ്ങളിലേക്ക് പോകാൻ സാധിക്കുകയാണെങ്കിൽ ഈ വിമർശനം ഒക്കെ കത്തിനശിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
Also Read :
1932ല്‍ കേണല്‍ ഗോദര്‍മ രാജ തുടങ്ങിവെച്ചതാണ് വിമാനത്താവളമെന്നും എംപി പറഞ്ഞു. അന്നിത് ലാഭകരമാകുമോ എന്ന് ടാറ്റ സണ്‍സ് ചോദിച്ചപ്പോള്‍ നഷ്ടം നികത്തിക്കോളാം എന്ന് പറയാന്‍ ചങ്കൂറ്റം കാണിച്ച എയര്‍പോര്‍ട്ടാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ, സൗകര്യപ്രദമായ മാറ്റങ്ങള്‍ ഒരു കാലഘട്ടത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന സേവന രീതികള്‍ വരട്ടെ. അതില്‍ ആര്‍ക്കാണ് ഒരു സുഖമില്ലായ്മയുള്ളത്. മുംബൈ വിമാനത്താവളമോ, ഡല്‍ഹി വിമാനത്താവളമോ സ്വീകരിക്കുന്ന രീതിയില്‍ യാത്രക്കാരെ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Also Read :