യുഎഇയിൽ ഈ മാസം നടക്കുന്ന ടി 20 ലോകകപ്പിൽ കാപ്റ്റൻ വിരാട് കോഹ്ലിയുടെ സമ്മർദ്ദം കുറയ്ക്കുന്നതിനായിഇന്ത്യൻ ടീം കെഎൽ രാഹുലിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഓസ്ട്രേലിയൻന മുൻ പേസർ ബ്രെറ്റ് ലീ.
2007 ൽ പ്രഥമ ടി 20 ലോകകപ്പ് നേടിയ മെൻ ഇൻ ബ്ലൂ, ഞായറാഴ്ച ആരംഭിക്കുന്ന ടൂർണമെന്റിൽ വിജയിക്കാൻ ശക്തമായ സാധ്യതയുള്ള ടീം ആണെന്ന് ബ്രെറ്റ് ലീ വിശ്വസിക്കുന്നു. ഒക്ടോബർ 24 ന് പാക്കിസ്ഥാനെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.
“ഇംഗ്ലണ്ട്, അവർക്ക് ലഭിച്ച സ്ക്വാഡും അനുഭവസമ്പത്തും കാരണം അവർ എപ്പോഴും വലിയ ഭീഷണി ഉയർത്തുന്നവരാണ്. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയാണ് ജയസാധ്യതയുള്ളവരായി കാണുന്ന ടീം” ബ്രെറ്റ്ലീ ഫോക്സ് സ്പോർട്സിനോട് പറഞ്ഞു.
“എല്ലാ ഫോർമാറ്റുകളിലും ഇന്ത്യ ആധിപത്യം പുലർത്തുന്നത് ഇന്ത്യൻ പ്രീമിയർ ലീഗ് കാരണം മാത്രമല്ല. യുവാക്കൾ കടന്നുപോകുന്നു, അവർക്ക് ഇപ്പോൾ നല്ല പ്രകടനം സാധ്യമാകുന്നുണ്ട്. അവരുടെ ടോപ്പ് ഓർഡറിനെ തടയാനാവില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ഇന്ത്യന്‍ ടീമിന്റെ താത്കാലിക പരിശീലകനായി ദ്രാവിഡ് എത്തിയേക്കും
ഐപിഎല്ലിന്റെ രണ്ടാം പാദത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കെഎൽ രാഹുൽ ലോകകപ്പിൽ മികച്ച റൺ സ്കോറർ ആയിരിക്കുമെന്നും ബ്രെറ്റ്ലീ പറഞ്ഞു.
“മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടാൻ സാധ്യത കെഎൽ രാഹുൽ ആണ്. കെഎൽ രാഹുൽ ഐപിഎൽ മികച്ച രീതിയിൽ പൂർത്തിയാക്കിയെന്ന് ഞാൻ കരുതുന്നു. രാഹുൽ റൺസ് സ്കോർ ചെയ്യുകയാണെങ്കിൽ രാഹുലിനെ കേന്ദ്രീകരിച്ച് മത്സരങ്ങളെ നേരിടാം. അത് കോഹ്‌ലിക്കുള്ള സമ്മർദ്ദം കുറയ്ക്കും,” ബ്രെറ്റ് ലീ പറഞ്ഞു.
തന്റെ സ്വാഭാവിക കളി കളിക്കാൻ കോഹ്‌ലിയെ ഇത് അനുവദിക്കുമെന്നും ബ്രെറ്റ് ലീ പറഞ്ഞു.
ഈ വർഷം വൈറ്റ് ബോൾ അരങ്ങേറ്റം നടത്തിയ സൂര്യകുമാർ യാദവ് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വലിയ താരമാവാൻ സാധ്യതയുണ്ടെന്നും മുൻ ഓസീസ് താരം പറയുഞ്ഞു.
ഓസ്‌ട്രേലിയ ഇന്ത്യക്ക് വെല്ലുവിളിയാവുമെന്നും അദ്ദേഹം പറഞ്ഞു.
“ഞാൻ വളരെ ദേശസ്നേഹിയാണ്, ഓസ്‌ട്രേലിയ വിജയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, അവർക്ക് കഴിയുമെന്ന് ഞാൻ കരുതുന്നു, പക്ഷേ ഇന്ത്യ തീർച്ചയായും ഫൈനലിൽ വരും, ഓസ്‌ട്രേലിയയ്ക്ക് അവരുടെ മികച്ച അവസരമുണ്ടെന്ന് ഞാൻ കരുതുന്നു,” ലീ പറഞ്ഞു.
The post ടി20 ലോകകപ്പിൽ രാഹുലിന് പ്രാധാന്യം നൽകണം, കോഹ്ലിയുടെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും: ബ്രെറ്റ്ലീ appeared first on Indian Express Malayalam.