Also Read:
തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലുമായി റഹീമിന് അടുപ്പമുണ്ടെന്ന് വരുത്തി തീർക്കാൻ മോർഫ് ചെയ്ത ചിത്രം അധ്യാപിക പ്രചരിപ്പിച്ചെന്നാണ് പരാതി. മോൻസന്റെ വീട്ടിൽ ഉണ്ടായിരുന്ന സിംഹാസനത്തിൽ റഹീം ഇരിക്കുന്ന രീതിയിലായിരുന്നു ചിത്രം. ഒക്ടോബർ ഒന്നിനാണ് ഇത്തരത്തിലൊരു ചിത്രം ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചത്.
ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വെഞ്ഞാറുംമൂട്ടിലെ ഡിവൈഎഫ്ഐ പ്രവർത്തകർ പോലീസിൽ പരാതി നൽകുകയായിരുന്നു. തെളിവ് സഹിതം പരാതി നൽകിയ ശേഷം പ്രിയയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാർ ആവശ്യപ്പെടുകയായിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയ പോലീസ് പ്രിയയെ അറസ്റ്റ് ചെയ്യുകയും രണ്ട് ആൾ ജാമ്യത്തിൽ വിട്ടയയ്ക്കുകയുമായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
Also Read:
‘കേസിൽ പ്രിയാ വിനോദിനെ അറസ്റ്റ് ചെയ്തിരുന്നു. സ്റ്റേഷൻ ജാമ്യത്തിലാണ് വിട്ടയച്ചത്.’ വെഞ്ഞാറുംമൂട് പോലീസ് സമയം മലയാളത്തോട് വ്യക്തമാക്കി. അതേസമയം തന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നുമാണ് കോൺഗ്രസ് പ്രവർത്തകയായ അധ്യാപികയുടെ വാദം.