ചെന്നൈ > തമിഴ്നാട്ടിലെ ഒമ്പത് ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നേട്ടംകൊയ്ത് ഭരണകക്ഷിയായ ഡിഎംകെ സഖ്യം. 140 ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ ഡിഎംകെ സഖ്യം 138 ഇടങ്ങളിലും ജയിച്ചു. രണ്ടിടത്ത് മാത്രമാണ് എഐഎഡിഎംകെ സഖ്യത്തിന് ജയിക്കാനായത്. 1380 പഞ്ചായത്ത് യൂണിയന് വാര്‍ഡുകളില്‍ ഡിഎംകെ സഖ്യം 1008 വാര്‍ഡുകളില്‍ ജയിച്ചു. 207 സീറ്റുകളിലാണ് പ്രതിപക്ഷത്തിന് ജയം.
കോണ്‍ഗ്രസ്, സിപിഐ എം, സിപിഐ, വിസികെ, എംഡിഎംകെ തുടങ്ങിയ പാര്‍ട്ടികള്‍ ഡിഎംകെ. സഖ്യത്തിലാണ്. ബിജെപിയും തമിഴ് മാനില കോണ്‍ഗ്രസുമാണ് എഐഎഡിഎംകെയുടെ പ്രധാന ഘടകകക്ഷികള്‍. വിജയത്തിന് പിന്നാലെ സ്റ്റാലിന് വോട്ടര്‍മാർക്ക് അറിയിച്ചു. “ഞങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യും. ആളുകളെ വിശ്വാസം നിലനിര്‍ത്തും. അഞ്ചുമാസം കൊണ്ട് ജനങ്ങളുമായുള്ള സൗഹൃദം വര്‍ധിച്ചു’ സ്റ്റാലിന് പറഞ്ഞു.