Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഒടുവിൽ സുല്ലിട്ട് ചാലക്കുടിപ്പുഴ പറഞ്ഞു: നീ ഓലഷെഡ്ഡല്ലെടാ, സാക്ഷാൽ പാമ്പൻ പാലമാണ്

by News Desk
October 13, 2021
in KERALA
0
ഒടുവിൽ-സുല്ലിട്ട്-ചാലക്കുടിപ്പുഴ-പറഞ്ഞു:-നീ-ഓലഷെഡ്ഡല്ലെടാ,-സാക്ഷാൽ-പാമ്പൻ-പാലമാണ്
0
SHARES
161
VIEWS
Share on FacebookShare on TwitterShare on Whatsapp

മഴ ശക്തമായതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടം വീണ്ടും രൗദ്രഭാവം പൂണ്ടിരിക്കുകയാണ്. ചാലക്കുടിപ്പുഴനിറഞ്ഞൊഴുക്കുന്നു. എന്നാൽ ശക്തമായ ഒഴുക്കിലും അതിരിപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളിൽ സ്ഥാപിച്ച ചെറിയ ഓലഷെഡ്ഡിന് ഇത്തവണയും കുലുക്കമൊന്നും സംഭവിച്ചിട്ടില്ല. ഇതിലും വലിയതോതിൽ മഴയുണ്ടായിരുന്ന 2018-ലെ പ്രളയകാലത്ത് പോലും ഷെഡ്ഡിന് പോറൽപോലും ഏറ്റിട്ടില്ല. പിന്നെയാണോ ഈ ചെറിയ മഴയെന്ന മട്ടിൽ കുത്തിയൊലിക്കുന്ന ചാലക്കുടി പുഴയിൽ നെഞ്ചുംവിരിച്ച് നിൽക്കുകയാണ് ആ ഷെഡ്.

കനത്തമഴയിൽ നിറഞ്ഞൊഴുകുന്ന അതിരപ്പിളളി വെള്ളച്ചാട്ടവും ഷെഡ്ഡും| | ഫോട്ടോ: ജെ. ഫിലിപ്പ് മാതൃഭൂമി

ഓരോ മഴക്കാലത്തും അതിരപ്പിള്ളിയിലെ ഈ ഷെഡ് സാമൂഹികമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇത്തവണയും പതിവ് തെറ്റിയില്ല. കഴിഞ്ഞ ദിവസത്തെ കനത്തമഴയിൽ ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ ശ്രദ്ധാകേന്ദ്രമായതും ഈ ഷെഡ് തന്നെ. അതോടെ ആളുകൾ വീണ്ടും ചോദിച്ചുതുടങ്ങി, ഇത്ര വലിയ ഒഴുക്കിലും ഈ ഷെഡിന് എന്താണ് ഒന്നും സംഭവിക്കാത്തത്ം എന്താണ് ഇതിനുപിന്നിലെ രഹസ്യംം

വനംവകുപ്പ് പറയുന്നത്…

2017-ലാണ് ഈ ഷെഡ്ഡ് സ്ഥാപിച്ചതെന്നാണ് ഇവിടുത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. വിനോദസഞ്ചാരികളെ നിയന്ത്രിക്കാനായി വനസംരക്ഷണ സമിതി പ്രവർത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരും വെള്ളച്ചാട്ടത്തിന് മുകൾഭാഗത്ത് ഉണ്ടാകാറുണ്ട്. ഇവർക്ക് വിശ്രമിക്കാനായി പ്രദേശവാസികളായ വനസംരക്ഷണസമിതി പ്രവർത്തകരാണ് ഇത് നിർമിച്ചത്. പാറ തുരന്നാണ് തടി കൊണ്ടുള്ള തൂണുകൾ നാട്ടിയത്.അതുകൊണ്ടാകാം ശക്തമായ ഒഴുക്കിലും തകരാതിരിക്കാൻ കാരണമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

തൂണിന് തടിയും മേൽക്കൂരയ്ക്കും മറ്റും ഈറ്റയും ഓലയുമാണ് ഉപയോഗിച്ചിരുന്നത്. 2017-ലാണ് ആദ്യമായി നിർമിച്ചതെങ്കിലും കൃത്യമായ ഇടവേളകളിൽ വനസംരക്ഷണ സമിതി പ്രവർത്തകർ അറ്റകുറ്റപ്പണി നടത്താറുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

2018-ലെ പ്രളയകാലത്താണ് ഈ ഡബിൾ സ്ട്രോങ് ഷെഡിന്റെ ചിത്രം ആദ്യം വൈറലായത്. പിന്നീടുള്ള ഓരോ മഴക്കാലത്തും ഇത് ആവർത്തിച്ചു. എന്തായാലും ഇത്തവണയും ഇതിലും വലിയ പെരുന്നാൾ വന്നിട്ട് ബാപ്പ പള്ളീൽ പോയിട്ടില്ലെന്ന ഡയലോഗ് പോലെ കുത്തിയൊലിക്കുന്ന ചാലക്കുടിപ്പുഴയിൽ തലയുയർത്തി തന്നെ ആ കൊച്ചു ഷെഡ് നിൽക്കുന്നു.

കുത്തിയൊഴുകുന്ന വെള്ളത്തിനിടെ ഉലയാതെ നിൽക്കുന്ന ഷെഡ്ഡിനെ കുറിച്ച് നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. അവയിൽ ചിലത് ഇതാ.

Photo Courtesy: facebook.com/groups/icunion

Photo Courtesy:facebook.com/groups/icunion

content highlights:double strong shed in athirappilli water fall

Previous Post

കാൽ പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന നിലയിൽ, മലപ്പുറത്ത് യുവാവ് എം സാൻഡ് ടാങ്കിൽ മരിച്ച നിലയിൽ

Next Post

ബിസ്‌കറ്റില്‍ തീര്‍ത്ത തെയ്യക്കോലം; വേറിട്ട കലാവൈഭവത്തിന് കൈയടി നേടി ഡാവിഞ്ചി സുരേഷ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ബിസ്‌കറ്റില്‍-തീര്‍ത്ത-തെയ്യക്കോലം;-വേറിട്ട-കലാവൈഭവത്തിന്-കൈയടി-നേടി-ഡാവിഞ്ചി-സുരേഷ്

ബിസ്‌കറ്റില്‍ തീര്‍ത്ത തെയ്യക്കോലം; വേറിട്ട കലാവൈഭവത്തിന് കൈയടി നേടി ഡാവിഞ്ചി സുരേഷ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.