തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പിൽ ഒരാൾ അറസ്റ്റിൽ. ശ്രീകാര്യം സോണൽ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജുവാണ് (42) അറസ്റ്റിലായത്. കേസിലെ ആദ്യ അറസ്റ്റാണിത്.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്നു ബിജു. ഒളിവിലായിരുന്ന ബിജുവിനെ ബുധനാഴ്ച രാവിലെ കല്ലറയിൽ വെച്ചാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്.
ശ്രീകാര്യം, ആറ്റിപ്ര, നേമം എന്നീ മൂന്ന് സോണൽ ഓഫീസിലൂടെയാണ് നികുതി വെട്ടിപ്പ് നടന്നത്.ഏകദേശം33 ലക്ഷം രൂപയുടെ വെട്ടിപ്പ് നടന്നുവെന്നാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നത്. ശ്രീകാര്യം സോണൽ ഓഫീസിൽ മാത്രം ഏകദേശം അഞ്ച് ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നും കണ്ടെത്തിയിരുന്നു.
വീട് നികുതി അടക്കം വിവിധ ഇനങ്ങളിൽ ജനങ്ങൾ അടച്ച നികുതി പണം നഗരസഭ അക്കൗണ്ടിലേക്ക് അടയ്ക്കാതെ ബിജു തിരിമറി നടത്തുകയായിരുന്നു.നഗരസഭ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബിജു നടത്തിയ തിരിമറികൾ കണ്ടെത്തിയത്.
content highlights:tax evasion in thiruvananthapuram municipality, one arrested