Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഇടുക്കിയില്‍ ജലനിരപ്പ് 2389.52 അടി; വടക്കന്‍ കേരളത്തില്‍ മഴ തുടരും, 9 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

by News Desk
October 13, 2021
in KERALA
0
ഇടുക്കിയില്‍-ജലനിരപ്പ്-2389.52-അടി;-വടക്കന്‍-കേരളത്തില്‍-മഴ-തുടരും,-9-ജില്ലകളില്‍-ഓറഞ്ച്-ജാഗ്രത
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

മാങ്കുളം: കനത്തമഴയിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് 2390 അടിയിലേക്ക് എത്തുന്നു. ആകെ ശേഷിയുടെ 85 ശതമാനം വെള്ളംനിറഞ്ഞു. ചൊവ്വാഴ്ച രാവിലെ ജലനിരപ്പ് 2389.52 അടിയായി. നിലവിലെ റൂൾ കർവ് പ്രകാരം നിലനിർത്താവുന്ന പരമാവധി ജലനിരപ്പ് 2398.86 അടിയാണ്. ഇതിൽ 2390.8 അടി ആയാൽ നീലജാഗ്രത പ്രഖ്യാപിക്കണമെന്നാണ് ചട്ടം. ഇതിന്റെ അടിസ്ഥാനത്തിൽ ജാഗ്രത പ്രഖ്യാപിക്കാൻ ബുധനാഴ്ച രാവിലെതന്നെ കളക്ടർക്ക് ശുപാർശ നൽകുമെന്ന് ഡാം സുരക്ഷാ അധികൃതർ പറഞ്ഞു. 2403 അടിയാണ് ഡാമിലെ പരമാവധി ജലനിരപ്പ്.

ഇടുക്കി ഡാം ഉൾപ്പെടുന്ന മേഖലയിൽ രണ്ടുദിവസമായി കനത്തമഴ പെയ്യുന്നുണ്ട്. തിങ്കളാഴ്ച രാവിലെ 21.5 മില്ലിമീറ്റർ മഴ കിട്ടിയ സ്ഥാനത്ത് ചൊവ്വാഴ്ച രാവിലെ ആയപ്പോൾ 51.8 മില്ലിമീറ്റർ ആയി. 27.84 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് ഒറ്റദിവസംകൊണ്ട് ഒഴുകിയെത്തിയത്. 10.27 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ജലനിരപ്പ് നിയന്ത്രിക്കാൻ ഉത്പാദനം പരമാവധി ആക്കേണ്ടിവരും.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ജലനിരപ്പ് 2389.68 അടിയിൽ എത്തി.ഈ നില തുടർന്നാൽ ബുധനാഴ്ച ഉച്ചയോടെ 2390.8 അടി കടക്കും. നീലജാഗ്രത പുറപ്പെടുവിച്ചാൽ ഡാമിൽ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങും. പിന്നെ ഓരോ ദിവസത്തെയും ജലനിരപ്പ് നിരീക്ഷിച്ച് ആവശ്യത്തിന് മുൻകരുതൽ എടുക്കും. റൂൾ കർവ് അനുസരിച്ച് 2390.86 അടിയിൽ നീലജാഗ്രത, 2396.8 അടിയിൽ ഓറഞ്ച് ജാഗ്രത, 2397.8 അടിയിൽ ചുവന്ന ജാഗ്രത എന്നിങ്ങനെയാണ് മുന്നറിയിപ്പ് നൽകേണ്ടത്.

അതിനുമേൽ ജലനിരപ്പുയർന്നാൽ പരമാവധി അനുവദനീയ ശേഷിയായ 2398.86 അടിയിൽ പത്തുദിവസം വരെ പിടിച്ചുനിർത്താം. അതിന് സാധിക്കണമെങ്കിൽ ചുവന്ന ജാഗ്രത കടന്നാൽ ഇടുക്കി പദ്ധതിയിലെ മൂന്ന് അണക്കെട്ടുകളിലൊന്നായ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്നുവിട്ട് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് നിയന്ത്രിക്കേണ്ടിവരും. ഇടുക്കി ആർച്ച് ഡാമിനും കുളമാവ് ഡാമിനും ഷട്ടറുകളില്ല.

പ്രധാന അണക്കെട്ടുകളിലെ ചൊവ്വാഴ്ചത്തെ ജലനിരപ്പ്

ഇടുക്കി 2389.52അടി
മാട്ടുപ്പെട്ടി 1597.9മീറ്റർ
ഇടമലയാർ 163.8മീറ്റർ
കക്കയം 749.20മീറ്റർ
മലമ്പുഴ 113.74മീറ്റർ
പാംബ്ല 253മീറ്റർ
ഷോളയാർ 811.32മീറ്റർ
പരപ്പാർ 112.69മീറ്റർ

വടക്ക് മഴ തുടരും

കേരളത്തിൽ മഴ ശക്തിപ്പെടാൻ കാരണമായി അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി രണ്ടുദിവസം കൂടി തുടരും. അതിനാൽ വടക്കൻ കേരളത്തിൽ മൂന്നുദിവസം മഴ തുടരും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ചയോടെ ന്യൂനമർദം രൂപപ്പെടുമെന്നും ഇത് ആന്ധ്ര, ഒഡിഷ തീരങ്ങളിലേക്കാണ് നീങ്ങുകയെന്നും റവന്യൂമന്ത്രി കെ. രാജൻ പറഞ്ഞു. കളക്ടർമാരുമായി വീഡിയോ കോൺഫറൻസിങ് നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒൻപത് ജില്ലകളിൽ ഓറഞ്ച് ജാഗ്രത

അഞ്ചുദിവസംകൂടി കനത്തമഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ്. ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. മഴയ്ക്ക് കാരണമായി അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി രണ്ടുദിവസം കൂടി തുടരും. ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ചയോടെ രൂപപ്പെടുന്ന ന്യൂനമർദം ആന്ധ്ര, ഒഡിഷ തീരങ്ങളിലേക്ക് നീങ്ങുമെന്നും ആശങ്കപ്പെടേണ്ടെന്നും റവന്യൂമന്ത്രി കെ. രാജൻ പറഞ്ഞു.

പെരിയാറിൽ ജലനിരപ്പ് ഉയർന്നു

മഴ ശക്തമായതോടെ പെരിയാറിൽ ജലനിരപ്പ് ഉയർന്നു. ആലുവ ജല ശുദ്ധീകരണ ശാലയിൽ സ്ഥാപിച്ച ജലമാപിനിയിൽ 1.08 മീറ്റർ ഉയരത്തിൽ ജലനിരപ്പ് രേഖപ്പെടുത്തി. മലയോര മേഖലയിലും കനത്ത മഴ ലഭിച്ചതിനാൽ വലിയ തോതിൽ ജലം ഒഴുകിയെത്തി. ഇതോടെ ആലുവ ശിവരാത്രി മണപ്പുറത്ത് വെള്ളം കയറി. ബലിതർപ്പണ കടവുകളടക്കം വെള്ളത്തിനടിയിലായി. മണപ്പുറത്തെക്കാൾ ഒന്നരയടി താഴ്ചയിലാണ് മണപ്പുറം ശിവക്ഷേത്രം. പുലർച്ചെ തന്നെ ക്ഷേത്രവളപ്പിൽ വെള്ളം കയറി. മഴ തുടർന്നാൽ ജലനിരപ്പ് ഉയർന്ന് ഭഗവാന് ആറാട്ട് നടക്കുമെന്ന ധാരണയിൽ നിരവധി പേർ ക്ഷേത്രത്തിലെത്തി. പെരിയാർ നദി കരകവിയുമ്പോൾ ഇവിടെ സ്വാഭാവിക ആറാട്ട് നടക്കുന്നതായാണു വിശ്വാസം.ഉച്ചയ്ക്കുശേഷം മഴ കുറഞ്ഞതോടെ ജലനിരപ്പ് താഴ്ന്നു. 1.03 മീറ്ററാണ് രാത്രിയിലെ ജലനിരപ്പ്.

ചാലക്കുടിയിൽ വീണ്ടും പ്രളയഭീതി

പ്രളയകാലത്തിനു സമാനമായ അവസ്ഥയായിരുന്നു ചൊവ്വാഴ്ച രാവിലെ ചാലക്കുടിയിൽ. ഉച്ചയോടെ സ്ഥിതി അല്പം ഭേദപ്പെട്ടെങ്കിലും ആശ്വസിക്കാറായിട്ടില്ലെന്ന് അധികൃതർ. അടുത്ത രണ്ടു ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാലാണ് ആശങ്ക അകലാത്തത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടിന് ആറങ്ങാലയിൽ പുഴയിലെ ജലനിരപ്പ് ഒരു മീറ്റർ ആയിരുന്നു. മൂന്നരമണിക്കൂർകൊണ്ട് ഇത് 6.3 മീറ്ററായി ഉയർന്നു. മഴ തുടർന്നതോടെ അപകടാവസ്ഥ കൂടിവന്നു.

പുഴയോരത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. എന്നാൽ ഉച്ചയോടെ മഴ കുറഞ്ഞത് ആശ്വാസമായി. അതിരപ്പിള്ളി മുതൽ പൊയ്യ വരെയുള്ള ഏഴു പഞ്ചായത്തുകളിലെയും ചാലക്കുടി മുനിസിപ്പാലിറ്റിയിലെയും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി.

പാലക്കാട് അഞ്ച് അണക്കെട്ടുകൾ തുറന്നു

കനത്തമഴ തുടരുന്നതോടെ പാലക്കാട് ജില്ലയിലെ അഞ്ച് അണക്കെട്ടുകൾ തുറന്നു. കാഞ്ഞിരപ്പുഴ, മംഗലം, പോത്തുണ്ടി, ശിരുവാണി ഡാമുകളിൽനിന്നുള്ള വെള്ളമാണ് കൂടുതലായി തുറന്നുവിട്ടത്. പറമ്പിക്കുളം ഡാം ചൊവ്വാഴ്ച രാവിലെ തുറക്കുകയും ചെയ്തു. 12,000 ക്യുസെക്സ് വെള്ളമാണ് പെരിങ്ങൽകുത്ത് വഴി ചാലക്കുടി പുഴയിലേക്ക് തുറന്നുവിടുന്നത്. മലമ്പുഴയിലും മീങ്കരയിലും ചുള്ളിയാറിലും ജാഗ്രതാനിർദേശം നൽകി. ശിരുവാണിയിൽനിന്ന് റിവർ സ്ലൂയിസ് വഴിയാണ് വെള്ളം വിട്ടുകൊണ്ടിരിക്കുന്നത്.

Content Highlights:Heavy rains lash Kerala, orange alert in 9districts

Previous Post

നഷ്ടമായത് മാപ്പിളപ്പാട്ടിനെ ഔന്നത്യങ്ങളിലേയ്ക്ക് നയിച്ച പ്രതിഭാശാലിയെ: മുഖ്യമന്ത്രി

Next Post

തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പില്‍ ആദ്യ അറസ്റ്റ്; ഒളിവിലായിരുന്ന ജീവനക്കാരൻ പിടിയിൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
തിരുവനന്തപുരം-നഗരസഭയിലെ-നികുതി-വെട്ടിപ്പില്‍-ആദ്യ-അറസ്റ്റ്;-ഒളിവിലായിരുന്ന-ജീവനക്കാരൻ-പിടിയിൽ

തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പില്‍ ആദ്യ അറസ്റ്റ്; ഒളിവിലായിരുന്ന ജീവനക്കാരൻ പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.