കൊച്ചി > പൊതു സ്ഥലങ്ങള്‍ കൈയേറി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി. ഭൂസംരക്ഷണ നിയമം ലംഘിച്ച് കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് സര്‍ക്കാര്‍ തടയണമെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു. മന്നം ഷുഗര്‍ മില്ലിന് മുന്നിലെ കൊടിമരങ്ങള്‍ നീക്കുന്നതിന് പൊലിസ് സംരക്ഷണം തേടി മാനേജ്മെന്റ് സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് ദേവന് രാചന്ദ്രന് പരിഗണിച്ചത്.
രാഷ്ടീയ പാര്‍ട്ടികളും യുവജന സംഘടനകളും സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍ നീക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അനധികൃത കൊടിമരങ്ങള്‍ പലപ്പോഴും ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുന്നുണ്ടന്നും കോടതി ചൂണ്ടിക്കാട്ടി. തദ്ദേശഭരണ സെക്രട്ടറിയെ കോടതി കേസില്‍ കക്ഷി ചേര്‍ത്തു. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. നവംബര്‍ ഒന്നിനകം നിലപാടറിയിക്കണം.