കോഴിക്കോട് > അണ്‍എയ്ഡസ് സ്കൂളിലെ അധ്യാപികമാര്‍ മാനേജ്മെന്റില്‍ നിന്നും വലിയ രീതിയിലുള്ള പ്രശ്നങ്ങളാണ് നേരിടുന്നതെന്ന് വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം കൊണ്ടുവരാന്‍ ഇടപെടും. കോഴിക്കോട് ടൗണ്‍ഹാളില്‍ അദാലത്തിന് ശേഷം അവര്‍ പറഞ്ഞു.
മാനേജ്മെന്റിന്റെ തെറ്റായ നടപടികള്‍ സംബന്ധിച്ച് അധ്യാപകരില്‍ നിന്ന് പരാതികള്‍ ലഭിക്കുന്നുണ്ട്. കുറഞ്ഞ ശമ്പളം നല്‍കിയിട്ട് കൂടുതല്‍ തുകനല്‍കിയതായി ഒപ്പിട്ട് വാങ്ങല്‍, അന്യായ സ്ഥലം മാറ്റം തുടങ്ങിയ നടപടികളാണ് കൈകൊള്ളുന്നത്. അദാലത്തിന് എത്താന്‍ ആവശ്യപ്പെട്ടിട്ടും മാനേജ്മെന്റ് പ്രതിനിധികള്‍ വന്നില്ല. ഇത്തരം പരാതികള്‍ കൂടി വരികയാണ്. പല സ്കൂളുകളിലും പരാതി പരിഹാര സംവിധാനങ്ങളില്ല. അത് രൂപീകരിക്കാനും ഇടപെടും.
ഈ വര്‍ഷം കോഴിക്കോട് മാത്രം വനിതാകമീഷന് 670 പരാതികള്‍ ലഭിച്ചു. എല്ലാ മാസവും അദാലത്ത് നടത്തി പരാതികള്‍ പരമാവധി തീര്‍ക്കും. രണ്ട് ദിവസങ്ങളിലായുള്ളഅദാലത്തില് 162 പരാതികളാണ് പരിഗണിച്ചത്. നോട്ടീസ് അയച്ചിട്ടും എതിര് കക്ഷികള്‍ ഭൂരിഭാഗവും ഹാജരാവാത്തത് വലിയ പ്രശ്നമാണ്. 28 എണ്ണം തീര്‍പ്പാക്കി. 45 എണ്ണം മാറ്റി വെച്ചു. 18 എണ്ണം പൊലീസ് റിപ്പോര്‍ട്ട് തേടാനായി മാറ്റിവെച്ചു.
വാര്‍ഡ് ജാഗ്രതാ സമിതികള്‍ സജീവമല്ല
കോഴിക്കോട് > പ്രാദേശിക തലത്തില്‍ ജാഗ്രതാ സമിതികള്‍ സജീവമല്ലാത്തത് കുടുംബ–അയല്പക്ക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രതിസന്ധിയാവുന്നതായി വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. എല്ലാ മേഖലയിലുമുള്ള പ്രധാന ആളുകള്‍ ഉള്‍പ്പെട്ട വാര്‍ഡ് ജാഗ്രതാ സമിതികള്‍ സജീവമാക്കണം. കുടുംബങ്ങളിലും അയല്പക്കങ്ങളിലുമുണ്ടാകുന്ന പ്രശ്നങ്ങള്‍ പ്രാദേശികമായി പരിഹരിക്കാന്‍ ഇതുവഴി സാധ്യമാകും. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ കൗണ്‍സലിങ് സെന്റര്‍ ഏര്‍പ്പെടുത്തണമെന്നും അവര്‍ പറഞ്ഞു. കമ്മീഷനംഗം എം എസ് താരയും പങ്കെടുത്തു.