ആലപ്പുഴ: സി പി ഐ സംസ്ഥാന കൗൺസിൽ അംഗം എ.ശിവരാജൻ അന്തരിച്ചു. ജനയുഗം കൊച്ചി യൂണിറ്റ് മാനേജർ ആയിരുന്നു. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായും ആലപ്പുഴ ജില്ലാ സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്.
ട്രെയിൻ യാത്രയ്ക്കിടെ കായംകുളത്തു വെച്ച് ആയിരുന്നു അന്ത്യം.