കാഞ്ഞിരപ്പള്ളി> പൂഞ്ഞാര് എഞ്ചിനീയറിംഗ് കോളേജിനോടനുബന്ധിച്ച് മിനി ഐടി പാര്ക്ക് സ്ഥാപിക്കുന്നത് സംബന്ധിച്ച് പ്രാഥമിക കൂടിയാലോചനകള് നടത്തിയതായി പൂഞ്ഞാര് എംഎല്എ അഡ്വ. സെബാസ്റ്റ്യന് കുളത്തുങ്കല് അറിയിച്ചു.
ഇത് സംബന്ധിച്ച് ആദ്യ ആലോചനായോഗം നടന്നു. യോഗത്തില് പൂഞ്ഞാര് എഞ്ചിനീയറിംഗ് കോളേജ് പ്രിന്സിപ്പല് ഡോ. ജോബിമോള് ജേക്കബ്, അസിസ്റ്റന്റ് പ്രൊഫസര് അഞ്ചല് ജെ വട്ടക്കുന്നേല്, അക്ബര് ഹുസൈന് – (ഡയറക്ടര് നെറ്റ്രോക്സ് ഐ ടി സോലൂഷന്സ് ടെക്നോ പാര്ക്ക് തിരുവനന്തപുരം), ജോമോന് സെബാസ്റ്റ്യന്, (മാനേജിങ് ഡയറക്ടര് ഇന്ഫോമെര്ജ് ടെക്നോളജി പാലാ), അരുണ് എം ജെ (മാനേജിങ് ഡയറക്ടര്, മാകോണിക്സ് ഇന്ഫിനിറ്റി സൊല്യൂഷന്സ് എറണാകുളം), പ്രവീണ് പി കുമാര് (ഓപ്പറേഷന്സ് മാനേജര്, എസ് ബി എസ് ഇന്റര്നാഷണല് തിരുവനന്തപുരം) ഷെജിന് തോമസ് (ജനറല് മാനേജര്, വിന്ഡ് വാള് പ്രൊഡക്ഷന്സ് എറണാകുളം) എബിന് ജോസ് ടോം (സി ഇ ഒ, വെബന്സ് ക്രാഫ്റ്റ് തൃശൂര്) മനോജ് റ്റി ജോയ് (കമ്പ്യൂട്ടര് സയന്സ് വിഭാഗം മേധാവി, അമല് ജ്യോതി എഞ്ചിനീയറിഗ് കോളേജ് കൂവപ്പള്ളി) തുടങ്ങിയവര് പങ്കെടുത്തു.
കേരള സ്റ്റാര്ട്ടപ്പ് മിഷന്റെയും ഐടി കേരളയുടെയും സഹകരണത്തോടെ പൊതുമേഖലയില് ഒരു ഐടി സംരംഭക ഇങ്കുബേറ്റര് എന്ന നിലയിലാണ് ആദ്യഘട്ടത്തില് പദ്ധതി വിഭാവനം ചെയ്യുന്നതെന്നും അഡ്വ. സെബാസ്റ്റ്യന് കുളത്തുങ്കല് എംഎല്എ അറിയിച്ചു.