പാലക്കാട്> മണ്ണിടിച്ചിൽ ഉണ്ടായ മണ്ണാർക്കാട് അട്ടപ്പാടി ചുരം റോഡിൽ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് ചുരം റോഡിൽ ഉരുൾപ്പൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ ഉണ്ടായത്
കൂറ്റൻ പാറക്കല്ലുകൾ ഉൾപ്പെടെ മരങ്ങളും കടപുഴകി റോഡിലേക്ക് വീണു. ചുരം റോഡിൽ ഏഴാം വളവു മുതൽ തടസ്സങ്ങളുണ്ട്. ഒമ്പതാം വളവിനടുത്താണ് വൻതോതിൽ പാറക്കല്ലുകൾ വീണു കിടക്കുന്നത്. ജെസിബി ഉപയോഗിച്ച് പാറക്കല്ലുകൾ നീക്കൽ തുടരുകയാണ്.