തിരുവനന്തപുരം> സ്വർണവ്യാപാരമേഖലയെ ഇ–-വേ ബിൽ സംവിധാനംവഴി സുതാര്യമാക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. നികുതി പിരിക്കലും നികുതിചോർച്ച കണ്ടെത്തലും സർക്കാർ ഉത്തരവാദിത്വമാണ്.
നിയമം പാലിച്ച് വ്യാപാരം നടത്തുന്നവർക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല. വാഹന–-കട പരിശോധനവേളയിൽ എല്ലാ നടപടിയും പാലിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് കർശനനിർദേശം നൽകിയിട്ടുണ്ട്. തെറ്റായ രീതിയിൽ ഇടപെടാൻ അനുവദിക്കില്ലെന്നും എം കെ മുനീറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.