ഭാര്യയെ കൊലപ്പെടുത്തി സ്വത്തും സ്വർണവും കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സൂരജിന്റെ എല്ലാ പ്രവൃത്തികളും. കുഞ്ഞു ജനിച്ചതോടെ ഉത്രയെ എന്നന്നേക്കുമായി ഒഴിവാക്കണമെന്ന് സൂരജ് ഉറപ്പിച്ചു. 2018 മാർച്ച് 25ന് ആയിരുന്നു ഇവരുടെ വിവാഹം. ഭിന്നശേഷിക്കാരിയാണെങ്കിലും ഇഷ്ടമായെന്നു സൂരജ് പറഞ്ഞതിനാലാണ് വിവാഹം നടത്തിയതെന്ന് ഉത്രയുടെ അച്ഛൻ വി വിജയസേനൻ വിചാരണയ്ക്കിടെ വ്യക്തമാക്കിയിരുന്നു.
രേഖാ-മൂലം 90 പവനും അല്ലാതെ 10 പവനും അഞ്ചുലക്ഷം രൂപ-യു-മാണ് ഉത്രയുടെ അച്ഛനമ്മമാർ നൽകിയത്. പിന്നീട് വാഹനം വാങ്ങാൻ മൂന്നേകാൽ ലക്ഷവും നൽകി. പുറമേ, ആവശ്യപ്പെട്ടപ്പോഴെല്ലാം പണം നൽകി. വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതൽ സൂരജും വീട്ടുകാരും പീഡനം തുടങ്ങി. 2020 ജനുവരിയിൽ ഉത്രയെ തിരികെ വിളിച്ചുകൊണ്ടുവരാൻ ബന്ധുക്കൾ എത്തിയിരുന്നു. സ്വത്തുക്കൾ തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതുവരെ മിണ്ടാതിരുന്ന സൂരജ്, ഇനി പ്രശ്നമുണ്ടാക്കില്ലെന്ന് ഉറപ്പുപറഞ്ഞു.
മകളുടേത് കൊലപാതകമാണെന്ന് 99 ശതമാനവും ബോധ്യം ഉണ്ടായിരുന്നുവെന്ന് ഉത്രയുടെ അച്ഛൻ പറഞ്ഞു. മരണശേഷം സ്വത്തിനായി ആവശ്യപ്പെടുകയും മെയ് 14ന് സൂരജ് പൊലീസിൽ കള്ളപ്പരാതി കൊടുക്കുകയുംചെയ്തതോടെ സംശയം 100 ശതമാനം ബലപ്പെട്ടു. വിവാഹശേഷം സ്വർണം അടൂ-രിലെ ഫെഡ-റൽ ബാങ്ക് ലോക്ക-റിലാണ് സൂക്ഷിച്ചിരുന്നത്. പിന്നീട് ഇതിൽനിന്ന് വലി-യൊരു പങ്ക്- സൂരജ്- കുടും-ബാം-ഗ-ങ്ങ-ളുടെ അറി-വോടെ എടു-ത്തു. പറ-ക്കോട്ടെ വീടി-നോടു- ചേർന്ന റബർ പുര-യി-ട-ത്തിൽ കുഴിച്ചിട്ട 38 പവൻ ക്രൈംബ്രാഞ്ച്- കണ്ടെ-ത്തി-യി-രു-ന്നു.
ക്രൂരം, പൈശാചികം ; തുക്കുകയർ നൽകണം
സമൂഹ മനഃസാക്ഷിയെ പൊതുവായി ഞെട്ടിക്കുന്ന സംഭവങ്ങളിൽ വ്യക്തിപരമായ താൽപ്പര്യങ്ങൾക്കും ഇഷ്ടാനിഷ്ടങ്ങൾക്കും അപ്പുറം വധശിക്ഷ നൽകേണ്ടതുണ്ടെന്ന് 2004ലെ സുധീർ മുർമുർ കേസിലെ വിധി ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ. ഉത്ര കേസിലും സമൂഹം ആവശ്യപ്പെടുന്ന സാഹചര്യമുണ്ട്. ഉത്ര വധക്കേസിൽ സൂരജ് കുറ്റക്കാരനാണെന്ന ശിക്ഷാവിധിയെപ്പറ്റി കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ആരാഞ്ഞപ്പോൾ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജാണ് സുധീർ മുർമുർ കേസിലെ വിധി ചൂണ്ടിക്കാട്ടിയത്.
ക്രൂരവും വിചിത്രവും പൈശാചികവുമായ കൊലപാതകം, വിശ്വസിച്ചിരുന്ന ഒരാളെ വിശ്വാസം മുതലെടുത്ത് കൊലപ്പെടുത്തുക, പണത്തിനുവേണ്ടിയോ മറ്റൊരു വിവാഹം കഴിക്കുന്നതിനുവേണ്ടിയോ കൊലപാതകം നടത്തുക, കുട്ടികളെയോ സ്ത്രീകളെയോ കൊലചെയ്യുക എന്നിങ്ങനെ നാലു സാഹചര്യം ഉത്ര കേസിലുണ്ട്. ഭാര്യയെ ജീവനുള്ള പാമ്പിനെക്കൊണ്ട് കടിപ്പിച്ചുള്ള കൊലപാതകം കേരളത്തിൽ ആദ്യമാണ്. ഭാര്യയെ കൊല്ലുന്നത് അപൂർവമല്ലെങ്കിലും ഉത്ര കേസ് അപൂർവം ആണെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. പ്രതിയുടെ പ്രായവും മാനസാന്തരത്തിനുള്ള സാഹചര്യവും കുറഞ്ഞ ശിക്ഷ നൽകാനുള്ള അനുകൂലസാഹചര്യമായി പരിഗണിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ ജിത്തു എസ് നായർ വാദിച്ചു.
വധശിക്ഷയിൽനിന്ന് ഒഴിവാക്കിയാലും സൂരജിന് മാനസാന്തരമുണ്ടാകാൻ സാധ്യതയില്ലെന്ന് പ്രോസിക്യൂഷൻ. ആദ്യം അണലിയുടെ കടിയേറ്റ് ഉത്ര നിലവിളിച്ചിട്ടും സൂരജ് ആശുപത്രിയിൽ കൊണ്ടുപോകാൻ മടിച്ചു. പിന്നീട് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരിച്ചില്ലെന്ന് ഉറപ്പായതുമുതൽ അടുത്ത ശ്രമത്തിന് ആലോചന തുടങ്ങി. ഏറ്റവും ഉയർന്ന ശിക്ഷ തന്നെ നൽകിയാൽ അത് സമൂഹത്തിന് പാഠമാകുമെന്നും ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ സഹായകരമാകുമെന്നും അദ്ദേഹം വാദിച്ചു.
സാക്ഷികൾ 87, രേഖകൾ 286
അഞ്ചൽ പൊലീസ് രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 1540/2020 ഉത്ര വധക്കേസിൽ കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയത് 87 സാക്ഷികളെയും 286 രേഖകളും 40 തൊണ്ടിമുതലും. ശാസ്ത്രീയ തെളിവുകളും പിൻബലമായി. പ്രതിഭാഗം മൂന്നു സാക്ഷികളെയും 24 രേഖകളും മൂന്നു സിഡികളും ഹാജരാക്കിയിരുന്നു.
സൂരജിനെതിരെ ഐപിസി 302 (കൊലപാതകം), 307 (കൊലപാതക ശ്രമം), 328 (മയക്കുമരുന്ന് കലർത്തി പാനീയം നൽകി അപകടപ്പെടുത്തൽ), 201 (തെളിവുകൾ നശിപ്പിക്കൽ) എന്നീ വകുപ്പുകളാണ് ചുമത്തിയത്. സൂരജിന് പാമ്പിനെ നൽകിയ പാമ്പുപിടിത്തക്കാരൻ കല്ലുവാതുക്കൽ സ്വദേശി സുരേഷിനെ മാപ്പുസാക്ഷിയാക്കിയതും കേസിന് പിൻബലമായി.