ന്യൂഡൽഹി
വനസംരക്ഷണ നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ഏകപക്ഷീയ ഭേദഗതികളിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ കൂട്ടായ്മയായ ഭൂമി അധികാർ ആന്ദോളൻ പ്രക്ഷോഭത്തിലേക്ക്. നവംബർ 12ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ ഡൽഹിയിൽ ചേർന്ന ഭൂമി അധികാർ ആന്ദോളൻ കോർ ഗ്രൂപ്പ് യോഗം തീരുമാനിച്ചു.
കേന്ദ്രത്തിന്റെ ഭേദഗതികൾക്കെതിരായി പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. കൂടിയാലോചന നടത്താതെയാണ് കേന്ദ്രം ഭേദഗതികൾ മുന്നോട്ടുവച്ചതെന്ന് കിസാൻ സഭാ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. 15 ദിവസത്തെ സാവകാശംമാത്രമാണ് പ്രതികരണങ്ങൾക്ക് നൽകിയത്.