ടൂറിൻ
യൂറോപ്യൻ ഫുട്ബോൾ ഭരണാധികാരസമിതിയായ യുവേഫയ്ക്കെതിരെ ബൽജിയം ഗോൾകീപ്പർ തിബൗ കുർട്ടോ രംഗത്ത്. യുവേഫ നേഷൻസ് ലീഗിലെ ഇറ്റലിക്കെതിരായ മത്സരത്തിനുപിന്നാലെയാണ് കുർട്ടോയുടെ വിമർശം. ‘ഈ മത്സരങ്ങൾ പണത്തിനായിമാത്രമാണ്. കളിക്കാർ യന്ത്രമനുഷ്യരല്ല. അധികലാഭം കണ്ടാണ് യുവേഫയുടെ നേഷൻസ് ലീഗ്. പണത്തിനായുള്ള ആർത്തിയിൽ കളിക്കാരുടെ ആരോഗ്യം മറക്കരുത്’–-കുർട്ടോ പറഞ്ഞു.
യൂറോപ്പിലെ ഇടവേളകളില്ലാത്ത മത്സരക്രമമാണ് റയൽ മാഡ്രിഡ് ഗോളികൂടിയായ കുർട്ടോയെ ചൊടിപ്പിച്ചത്. ക്ലബ് മത്സരങ്ങൾക്കുപുറമെ ലോകകപ്പ് യോഗ്യതയും നേഷൻസ് ലീഗ് മത്സരങ്ങളും കളിച്ച് പല പ്രമുഖ താരങ്ങളും പരിക്കിന്റെ പിടിയിലാണ്.