തിരുവനന്തപുരം
വൈദ്യുതി പ്രതിസന്ധി രൂക്ഷമെങ്കിലും തൽക്കാലം പവർകട്ടും ലോഡ്ഷെഡിങ്ങും ഉണ്ടാകില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 19ന് ചേരുന്ന യോഗത്തിൽ തുടർനടപടി ചർച്ച ചെയ്യും. കുറവുള്ള 300 മെഗാവാട്ട് വൈദ്യുതി കൂടിയ വിലയ്ക്ക് പുറത്തുനിന്ന് വാങ്ങാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ തീരുമാനമായി. ഓൺലൈൻ ക്ലാസുകൾ നടക്കുന്നതിനാൽ പവർകട്ട് ഒഴിവാക്കണം. പുറമെനിന്ന് വൈദ്യുതി വാങ്ങാൻ പ്രതിദിനം രണ്ടുകോടി രൂപ ചെലവാകും. ഇതിന് സർക്കാരിന്റെ സഹായം ഉണ്ടാകും. 400 മെഗാവാട്ടിനു മുകളിൽ ക്ഷാമം വന്നാൽ സ്ഥിതി ഗുരുതരമാകുമെന്നും മന്ത്രി പറഞ്ഞു.