കൊല്ലം: അഞ്ചൽ ഉത്ര വധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരനെന്ന കോടതി വിധിയിൽ പ്രതികരിച്ച് സഹോദരൻ വിഷു. ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കോലപ്പെടുത്തിയ സൂരജിന് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹമെന്നും അതിനായി പ്രാർത്ഥിക്കുന്നുവെന്നും സഹോദരൻ പറഞ്ഞു.
കേസിലെ ഇതുവരെയുള്ള പുരോഗതിയിൽ വലിയ സന്തോഷമുണ്ട്. മറ്റന്നാൾ വിധി വരുമ്പോൾ പരമാവധി ശിക്ഷ സൂരജിന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. സൂരജ് ചതിയനാണെന്നും തന്റെ സഹോദരിയെ ചതിച്ച് കൊലപ്പെടുത്തിയെന്നും വിഷു നേരത്തെ പറഞ്ഞിരുന്നു.
കേസിൽ സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പോലീസ്, അന്വേഷണ സംഘം, കോടതിക്ക് മുന്നിൽ കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ച പ്രോസിക്യൂഷൻ എന്നിവരോട് നന്ദി അറിയിക്കുന്നുവെന്നും വിഷു വിധി കേട്ട ശേഷം പ്രതികരിച്ചു. എസ്.പി ഹരിശങ്കർ, സ്പെഷ്യൽ പ്രോസിക്യൂട്ടർ മോഹൻരാജ് എന്നിവരോട് പ്രത്യേക നന്ദി പറയുന്നുവെന്നും വിഷു പ്രതികരിച്ചു.
Content Highlights: Uthra`s brother on court verdict