വീഡിയോ സിഎ വിദ്യാർത്ഥികളുടെ ഒരു ഓൺലൈൻ ക്ലാസ്സിൽ നിന്നുള്ളതാണ്. എഡ്‌നോവറ്റിന്റെ സ്ഥാപക അംഗമായ സിഎ ധവൽ പുരോഹിത് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതാണ് വിഡിയോയിൽ. ‘?’ എന്ന് അദ്ധ്യാപകൻ ചോദിക്കുന്നത് കാണാം. ഇവിടെ അദ്ധ്യാപകൻ ഉദ്ദേശിക്കുന്നത് സാമ്പത്തിക വർഷത്തിലെ ക്വാർട്ടർ ആണ്. അതായത് ഒരു സാമ്പത്തീക വർഷത്തിൽ 4 ക്വാർട്ടറാണുള്ളത്. 3 മാസങ്ങൾ ചേർന്നതാണ് ഒരു ക്വാർട്ടർ (ഏപ്രിൽ മുതൽ ജൂൺ വരെ, ജൂലൈ മുതൽ സെപ്റ്റംബർ വരെ എന്ന രീതിയിൽ.
ഹെത്വിക് എന്ന് പേരുള്ള വിദ്യാത്ഥിയോടായിരുന്നു ചോദ്യം. ഉത്തരം ടൈപ്പ് ചെയ്യുകയാണ് ചെയ്യേണ്ടത്. ഇത് ഹെത്വിക് എഴുതിയ മറുപടി എന്തെന്നോ? 30 എംഎൽ. അതായത് ഒരു ക്വാർട്ടർ മദ്യത്തിൽ എത്ര എന്നതിന് മറുപടിയെന്നോണം 30 മില്ലിലിറ്റർ എന്ന് മറുപടി. ‘ദേ അവൻ 30 എംഎൽ എന്നെഴുതിയിരിക്കുന്നു. ആ ക്വാർട്ടർ അല്ലിത്’ എന്ന് ധവൽ പുരോഹിത് അല്പം നീരസത്തോടെ പറയുന്നത് വിഡിയോയിൽ വ്യക്തമാണ്.
ട്വിറ്ററും ഇൻസ്റ്റാഗ്രാമും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഈ വീഡിയോ വൈറലായിക്കഴിഞ്ഞു. ട്വിറ്ററിൽ മാത്രം 1.88 ലക്ഷത്തിലധികം പേർ വീഡിയോ കണ്ടു കഴിഞ്ഞു. “ഇന്നത്തെ കുട്ടികൾ വേറെ ലെവലാണ്, ഇത്തരം കാര്യങ്ങൾ സിഎ ക്ലാസ്സുകളിൽ മാത്രമേ സംഭവിക്കൂ” എന്നാണ് ഒരാളുടെ കമന്റ്. “ആരാണീ ഹെത്വിക്, അവൻ ആള് കൊള്ളാമല്ലോ” എന്നാണ് മറ്റൊരാളുടെ കമന്റ്. “ധവൽ സർ … എക്സ്പ്രഷനുകളുടെ രാജാവ്!” എന്നാണ് മൂന്നാമതൊരാളുടെ കമന്റ്.