മിലാൻ: യുവേഫ നേഷൻസ് ലീഗ് കിരീടം ഫ്രാൻസിന്. സ്‌പെയിനിന്റെ യുവ നിരയെ 2-1ന് തകർത്താണ് ഫ്രാൻസ് കിരീടം ചൂടിയത്. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം ബെൻസേമയുടെയും എംബാപ്പയുടെയും തകർപ്പൻ ഗോളുകളിലൂടെയാണ് ഫ്രാൻസ് വിജയമുറപ്പിച്ചത്.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് മൂന്ന് ഗോളുകളും പിറന്നത്. 64–ാം മിനിറ്റിൽ മൈക്കൽ ഒയാർസബാൾ ആണ് ആദ്യ ഗോൾ നേടി സ്പെയിനിനെ മുന്നിലെത്തിച്ചത്. തൊട്ടു പിന്നാലെ 66–ാം മിനിറ്റിൽ കരിം ബെൻസേമയിലൂടെ ആദ്യ ഗോൾ നേടി ഫ്രാൻസ് മത്സരം സമനിലയിലാക്കി. എൺപതാമത്തെ മിനിറ്റിൽ അടുത്ത ഗോളിലൂടെ എംബാപ്പേ ഫ്രഞ്ച് വിജയം ഉറപ്പിക്കുകയായിരിക്കുന്നു.
മറ്റൊരു മത്സരത്തിൽ ബെൽജിയത്തെ തോൽപ്പിച്ച് ഇറ്റലി മൂന്നാം സ്ഥാനം നേടി. 2-1ന് ആയിരുന്നു വിജയം. ഇറ്റലിക്കായി നിക്കോളോ ബരേല്ല, ഡൊമെനിക്കോ ബെറാര്‍ഡി എന്നിവരാണ് ഗോൾ നേടിയത്. ബെല്‍ജിയത്തിനായി ചാള്‍സ് കെറ്റെലെറോയാണ് ഗോള്‍ നേടിയത്.
ഫ്രാൻസിന്റെ ആദ്യ യുവേഫ നേഷൻസ് കിരീടമാണിത്. 2018ലെ ലോകകപ്പ് വിജയത്തിനു ശേഷമുള്ള ഫ്രാൻസിന്റെ പ്രധാനപ്പെട്ട കിരീട നേട്ടമാണിത്. ഇതോടെ യൂറോ കപ്പ് ഉൾപ്പടെ മൂന്ന് പ്രധാന കപ്പുകൾ നേടുന്ന ടീം എന്ന നേട്ടവും ഫ്രാൻസ് സ്വന്തമാക്കി.
Also Read: ‘ദി കിങ് ഈസ് ബാക്ക്’; ധോണിയുടെ ഫിനിഷിങ്ങിനെ അഭിനന്ദിച്ച് കോഹ്ലി
The post സ്പാനിഷ് സ്വപ്നങ്ങൾ തകർത്ത് ബെൻസേമയും എംബാപ്പയും; യുവേഫ നേഷൻസ് ലീഗ് കിരീടം ചൂടി ഫ്രാൻസ് appeared first on Indian Express Malayalam.