തിരുവനന്തപുരം > നിയമസഭയിൽ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പിനെ ന്യായീകരിച്ച പ്രതിപക്ഷത്തിന് മുറപടിയുമായി മുഖ്യമന്ത്രി. മുസ്ലിം ലീഗ് അംഗം എൻ ഷംസുദ്ധീൻ ആണ് തട്ടിപ്പിന് ന്യായീകരണവുമായി എത്തിയത്. ഇതുപോലൊരു തട്ടിപ്പിനെ ന്യായീകരിക്കാൻ പ്രതിപക്ഷത്തിന് നാണം ഉണ്ടോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. നാട്ടുകാരെ പറ്റിച്ച് കാശ് തട്ടിയെടുത്തിട്ട് പ്രതിപക്ഷം അതിനെ ന്യായീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതിന് ചൂടായില്ലെങ്കില്‍ വേറെ എന്തിന് ചൂടാവും എന്ന് മുഖ്യമന്ത്രി പറഞ്ഞു. മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. കൊക്കൂൺ സമ്മേളനത്തിൽ മോൻസൻ പങ്കെടുത്തതിന് രേഖയില്ല. വ്യാജ ചികിത്സ നൽകിയതായി ആരും പരാതി നൽകിയില്ല.
ശബരിമല ചെമ്പോല വിഷയത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും വ്യാജമെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ചെമ്പോല ഉപയോഗിച്ച് പ്രചരണം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന സൂചനയും മുഖ്യമന്ത്രി നിയമസഭയിൽ നൽകി.