അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പ് തന്റെ കരിയറിലെ അവസാനത്തെ ലോകകപ്പായിരിക്കുമെന്ന് കരുതുന്നതായി ബ്രസീൽ താരം നെയ്മർ. ഡിഎഇസഡ്എൻ നിർമിച്ച ‘നെയ്മർ & ദി ലൈൻ ഓഫ് കിംഗ്സ്’ എന്ന ഡോക്യുമെന്ററിയിലാണ് 29 വയസ്സുള്ള ബ്രസീലിയൻ സ്ട്രൈക്കറുടെ അഭിപ്രായങ്ങൾ. ഞായറാഴ്ച ചാനലിന്റെ ട്വിറ്റർ ഫീഡിൽ നെയ്മറിന്റെ ഒരു വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
“ഇത് എന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് ഞാൻ കരുതുന്നു,” എന്ന് വീഡിയോയിൽ നെയ്മർ പറയുന്നു.
“കഴിഞ്ഞ ലോകകപ്പ് പോലെ ഞാൻ അതിനെ അഭിമുഖീകരിക്കുന്നു, കാരണം എനിക്ക് മാനസികമായി കൂടുതൽ സോക്കറുമായി മുന്നോട്ട് പോകാൻ കഴിയുമോ എന്നറിയില്ല.
“അവിടെ നന്നായി എത്താൻ സാധ്യമായതെല്ലാം ഞാൻ ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു.
“എന്റെ രാജ്യത്തിനൊപ്പം അത് നേടാനും എന്റെ സ്വപ്നം സാക്ഷാത്കരിക്കാനും ഞാൻ എന്റെ കഴിവിന്റെ പരമാവധി ചെയ്യും, എന്റെ കുട്ടിക്കാലം മുതലുള്ള ഏറ്റവും വലിയ സ്വപ്നം. എനിക്ക് അത് നേടാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” നെയ്മർ പറഞ്ഞു.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഞായറാഴ്ച കൊളംബിയ- ബ്രസീൽ മത്സരത്തിൽ നെയ്മർ കളിക്കും. ഒൻപത് ഗെയിമുകൾക്ക് ശേഷം 27 പോയിന്റുമായി 10 ടീമുകളുടെ റൗണ്ട് റോബിൻ മത്സരത്തിൽ ബ്രസീഷ മുന്നിലാണ്.
സസ്പെൻഷൻ കാരണം വെനസ്വേലക്കെതിരെ വ്യാഴാഴ്ച നടന്ന വിജയത്തിൽ നെയ്മർ കളിച്ചിരുന്നില്ല. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മത്സരത്തിൽ ബ്രസീൽ ജയിച്ചത്.
സെപ്തംബർ പത്തിന് പെറുവിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിന് വിജയം നേടിയ മത്സരത്തിനു ശേഷം നെയ്മർ തിരിച്ചെത്തുന്ന മത്സരമാണ് കൊളംബിയക്കെതിരായ മത്സരം. പെറുവിനെതിരായ മത്സരത്തിൽ നെയ്മർ ഒരു ഗോൾ നേടുയും അസിസ്റ്റ് ചെയ്യുകയും ചെയ്തു. തന്റെ പരിശ്രമങ്ങൾക്കിടയിലും, തനിക്ക് ബ്രസീലിൽ ലഭിക്കുന്ന പരിഗണനയിൽ വിഷമമുണ്ടെന്ന് നെയ്മർ മത്സരശേഷം വ്യക്തമാക്കിയിരുന്നു.
“ആളുകൾ നെയ്മറിനെ ബഹുമാനിക്കാൻ ഈ കുപ്പായത്തിൽ മറ്റെന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല,” എന്ന് അദ്ദേഹം പറഞ്ഞിരുന്നു. സെപ്റ്റംബറിൽ ചിലിക്കെതിരെ എതിരില്ലാത്ത ഒരുഗോളിന് ജയിച്ചപ്പോൾ സ്ട്രൈക്കർക്ക് ശരീരത്തിന്റെ ഫിറ്റ്നസ് പിന്നോട്ട് പോയതായി പ്രാദേശിക മാധ്യമങ്ങൾ ആരോപിച്ചിരുന്നു. ഇത് പരിശീലനത്തിനിടെ വസ്ത്രമഴിക്കാൻ സ്ട്രൈക്കറെ പ്രേരിപ്പിച്ചു.
പെറുവിനെതിരായ മത്സരത്തിലൂടെ, 12 ഗോളുകളോടെ റൊമാരിയോയെ മറികടന്ന് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ ബ്രസീലിന്റെ ടോപ് ഗോൾ സ്കോററായി നെയ്മർ മാറിയിരുന്നു. ബ്രസീലിനായി 77 ഔദ്യോഗിക ഗോളുകൾ എന്ന പെലെയുടെ റെക്കോർഡിനോടും അദ്ദേഹം അടുക്കു്നു. ബ്രസീലിനായി 69 ഗോളാണ് നെയ്മർ നേടിയത്.
നെയ്മർ ഇതുവരെ രണ്ട് ലോകകപ്പുകളിൽ കളിച്ചിട്ടുണ്ട്. 2014 ലോകകപ്പിലാണ് ആദ്യം കളിച്ചത്. ആ ലോകകപ്പിൽ കൊളംബിയയ്ക്കെതിരായ ക്വാർട്ടർ ഫൈനലിൽ നട്ടെല്ലിന് പരിക്കേറ്റ അദ്ദേഹം സെമിയിൽ ജർമ്മനിക്കെതിരായ 7-1 പരാജയം ഏറ്റുവാങ്ങിയ മത്സരത്തിൽ കളിച്ചിരുന്നില്ല.
2018 ലോകകപ്പിൽ നെയ്മർ കാലിനുണ്ടായ ഗുരുതരമായ പരിക്കിൽ നിന്ന് തിരിച്ചുവരികയും ബെൽജിയത്തോടുള്ള ബ്രസീലിന്റെ 2-1 ക്വാർട്ടർ തോൽവിയിൽ മോശം പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.
ബ്രസീലിനൊപ്പം 2013 കോൺഫെഡറേഷൻ കപ്പ് കിരീടം നെയ്മർ നേടിടയിരുന്നു. റിയോ ഡി ജനീറോ ഒളിമ്പിക് ഗെയിംസിൽ അദ്ദേഹം സ്വർണ്ണ മെഡലും നേടിയിട്ടുണ്ട്. 2019 ലെ കോപ്പ അമേരിക്കയ്ക്ക് മുമ്പ് സ്ട്രൈക്കറിന് പരിക്കേറ്റിരുന്നു. അന്ന് ആതിഥേയരായ ബ്രസീൽ കോപ്പയിൽ ജേതാക്കളാവുകയും ചെയ്തിരുന്നു.
അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പ് തന്റെ കരിയറിലെ അവസാനത്തെ ലോകകപ്പായിരിക്കുമെന്ന് ബ്രസീൽ താരം നെയ്മർ. ഡിഎഇസഡ്എൻ നിർമിച്ച ‘നെയ്മർ & ദി ലൈൻ ഓഫ് കിംഗ്സ്’ എന്ന ഡോക്യുമെന്ററിയിലാണ് 29 വയസ്സുള്ള ബ്രസീലിയൻ സ്ട്രൈക്കറുടെ അഭിപ്രായങ്ങൾ. ഞായറാഴ്ച ചാനലിന്റെ ട്വിറ്റർ ഫീഡിൽ നെയ്മറിന്റെ ഒരു വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
“മനുഷ്യാ, ഇത് എന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് ഞാൻ കരുതുന്നു,” എന്ന് വീഡിയോയിൽ നെയ്മർ പറയുന്നു.
“കഴിഞ്ഞ ലോകകപ്പ് പോലെ ഞാൻ അതിനെ അഭിമുഖീകരിക്കുന്നു, കാരണം എനിക്ക് മാനസികമായി കൂടുതൽ സോക്കറുമായി മുന്നോട്ട് പോകാൻ കഴിയുമോ എന്നറിയില്ല.
“അവിടെ നന്നായി എത്താൻ സാധ്യമായതെല്ലാം ഞാൻ ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു.
“എന്റെ രാജ്യത്തിനൊപ്പം അത് നേടാനും എന്റെ സ്വപ്നം സാക്ഷാത്കരിക്കാനും ഞാൻ എന്റെ കഴിവിന്റെ പരമാവധി ചെയ്യും, എന്റെ കുട്ടിക്കാലം മുതലുള്ള ഏറ്റവും വലിയ സ്വപ്നം. എനിക്ക് അത് നേടാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” നെയ്മർ പറഞ്ഞു.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഞായറാഴ്ച കൊളംബിയ- ബ്രസീൽ മത്സരത്തിൽ നെയ്മർ കളിക്കും. ഒൻപത് ഗെയിമുകൾക്ക് ശേഷം 27 പോയിന്റുമായി 10 ടീമുകളുടെ റൗണ്ട് റോബിൻ മത്സരത്തിൽ ബ്രസീഷ മുന്നിലാണ്.
സസ്പെൻഷൻ കാരണം വെനസ്വേലക്കെതിരെ വ്യാഴാഴ്ച നടന്ന വിജയത്തിൽ നെയ്മർ കളിച്ചിരുന്നില്ല. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മത്സരത്തിൽ ബ്രസീൽ ജയിച്ചത്.
സെപ്തംബർ പത്തിന് പെറുവിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിന് വിജയം നേടിയ മത്സരത്തിനു ശേഷം നെയ്മർ തിരിച്ചെത്തുന്ന മത്സരമാണ് കൊളംബിയക്കെതിരായ മത്സരം. പെറുവിനെതിരായ മത്സരത്തിൽ നെയ്മർ ഒരു ഗോൾ നേടുയും അസിസ്റ്റ് ചെയ്യുകയും ചെയ്തു. തന്റെ പരിശ്രമങ്ങൾക്കിടയിലും, തനിക്ക് ബ്രസീലിൽ ലഭിക്കുന്ന പരിഗണനയിൽ വിഷമമുണ്ടെന്ന് നെയ്മർ മത്സരശേഷം വ്യക്തമാക്കിയിരുന്നു.
“ആളുകൾ നെയ്മറിനെ ബഹുമാനിക്കാൻ ഈ കുപ്പായത്തിൽ മറ്റെന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല,” എന്ന് അദ്ദേഹം പറഞ്ഞിരുന്നു. സെപ്റ്റംബറിൽ ചിലിക്കെതിരെ എതിരില്ലാത്ത ഒരുഗോളിന് ജയിച്ചപ്പോൾ സ്ട്രൈക്കർക്ക് ശരീരത്തിന്റെ ഫിറ്റ്നസ് പിന്നോട്ട് പോയതായി പ്രാദേശിക മാധ്യമങ്ങൾ ആരോപിച്ചിരുന്നു. ഇത് പരിശീലനത്തിനിടെ വസ്ത്രമഴിക്കാൻ സ്ട്രൈക്കറെ പ്രേരിപ്പിച്ചു.
പെറുവിനെതിരായ മത്സരത്തിലൂടെ, 12 ഗോളുകളോടെ റൊമാരിയോയെ മറികടന്ന് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ ബ്രസീലിന്റെ ടോപ് ഗോൾ സ്കോററായി നെയ്മർ മാറിയിരുന്നു. ബ്രസീലിനായി 77 ഔദ്യോഗിക ഗോളുകൾ എന്ന പെലെയുടെ റെക്കോർഡിനോടും അദ്ദേഹം അടുക്കു്നു. ബ്രസീലിനായി 69 ഗോളാണ് നെയ്മർ നേടിയത്.
നെയ്മർ ഇതുവരെ രണ്ട് ലോകകപ്പുകളിൽ കളിച്ചിട്ടുണ്ട്. 2014 ലോകകപ്പിലാണ് ആദ്യം കളിച്ചത്. ആ ലോകകപ്പിൽ കൊളംബിയയ്ക്കെതിരായ ക്വാർട്ടർ ഫൈനലിൽ നട്ടെല്ലിന് പരിക്കേറ്റ അദ്ദേഹം സെമിയിൽ ജർമ്മനിക്കെതിരായ 7-1 പരാജയം ഏറ്റുവാങ്ങിയ മത്സരത്തിൽ കളിച്ചിരുന്നില്ല.
2018 ലോകകപ്പിൽ നെയ്മർ കാലിനുണ്ടായ ഗുരുതരമായ പരിക്കിൽ നിന്ന് തിരിച്ചുവരികയും ബെൽജിയത്തോടുള്ള ബ്രസീലിന്റെ 2-1 ക്വാർട്ടർ തോൽവിയിൽ മോശം പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.
ബ്രസീലിനൊപ്പം 2013 കോൺഫെഡറേഷൻ കപ്പ് കിരീടം നെയ്മർ നേടിടയിരുന്നു. റിയോ ഡി ജനീറോ ഒളിമ്പിക് ഗെയിംസിൽ അദ്ദേഹം സ്വർണ്ണ മെഡലും നേടിയിട്ടുണ്ട്. 2019 ലെ കോപ്പ അമേരിക്കയ്ക്ക് മുമ്പ് സ്ട്രൈക്കറിന് പരിക്കേറ്റിരുന്നു. അന്ന് ആതിഥേയരായ ബ്രസീൽ കോപ്പയിൽ ജേതാക്കളാവുകയും ചെയ്തിരുന്നു.
The post ‘ഖത്തർ ലോകകപ്പ് എന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് കരുതുന്നു:’ നെയ്മർ appeared first on Indian Express Malayalam.