ഒരു വസ്തുവിൻ്റെ വിലവർധിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. 1947 മുതൽ രാജ്യത്ത് പണപ്പെരുപ്പമുണ്ട്. മൻ മോഹൻ സിങ്ങിൽ നിന്നും മോദി അധികാരം ഏറ്റെടുക്കുമ്പോൾ 10.8 ശതമാനമായിരുന്നു പണപ്പെരുപ്പം. ഇപ്പോഴത് 5.3 ശതമാനമാണ്. ജിഎസ്ടിയുടെ കീഴിൽ കൊണ്ടുവന്നാലേ ഇന്ധനവില കുറയൂ. ഏകീകൃതമായ നികുതി സംവിധാനം കൊണ്ടുവന്ന് ഇന്ധനവില കുറയ്ക്കണം. ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്തരുത് എന്നാവശ്യപ്പെട്ടത് കേരളത്തിന്റെ ധനമന്ത്രി ബാലഗോപാൽ ആണ്. അദ്ദേഹത്തോട് തന്നെ ഇക്കാര്യങ്ങൾ ചോദിക്കണമെന്നും ബി ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
ജിഎസ്ടി വിഷയത്തിൽ ഇന്ത്യയിലെ മുഴുവൻ ധനമന്ത്രിമാരെയും സ്വാധീനിച്ചത് കേരളത്തിലെ ധനമന്ത്രിയാണെന്ന് ബിജെപി നേതാവ് ആരോപിച്ചു. “നികുതി കേന്ദ്രവും സംസ്ഥാനങ്ങളും ഒരുപോലെ വാങ്ങുന്നുണ്ട്. നിങ്ങൾ ധനമന്ത്രിയെ സംരക്ഷിക്കയാണ്. കേന്ദ്രം എല്ലാ അടിച്ചുകൊണ്ട് പോകുകയാണ് എന്നാണല്ലോ നിങ്ങൾ പറയുന്നത്. നരേന്ദ്ര മോദിയുടെ വീട്ടിൽ കൊണ്ടുപോയി പുഴുങ്ങാൻ വെച്ചിരിക്കുകയാണ് എന്നാണ് നിങ്ങളുടെ ധാരണ. കേന്ദ്രം നികുതി എടുക്കുന്നുണ്ടെങ്കിൽ അതിന് ഓരോ കാരണങ്ങളുണ്ട്. ഇന്ധനത്തിന് വില കൂടാൻ പാടില്ല എന്ന് വാദിക്കുന്നവരാണ് ഞങ്ങൾ. അതുകൊണ്ടാണ് ഞങ്ങളുടെ സമ്മർദത്തിന് വഴങ്ങി ഇന്ധനവില ജിഎസ്ടിയിൽ ഇടാം എന്ന തീരുമാനമെടുത്തത്” – എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ സൗജന്യ റേഷൻ വിതരണത്തെയും ഗോപാലകൃഷ്ണൻ പരോക്ഷമായി വിമർശിച്ചു. കേരളത്തിലെ മുഴുവൻ ആളുകൾക്കും സൗജ്യന്യ അരി ലഭിക്കുന്നുണ്ടല്ലോ എന്നും അത് എവിടെ നിന്നാണെന്നും അദ്ദേഹം ചോദിച്ചു. മോദി വരുന്നതിന് മുൻപ് ഇന്ത്യയിൽ ധാരാളം ധനമന്ത്രിമാരും പ്രധാനമന്ത്രിമാരും ഇന്ത്യയിൽ ഉണ്ടായിരുന്നു. അവരൊക്കെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയിട്ടാണ് പോയത്. അഴിമതിയുടെ കറയില്ലാതെ ഓരേയൊരു പ്രധാനമന്ത്രി മോദിയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാജ്യത്ത് ഡീസൽ വില 100 കടക്കുന്ന പന്ത്രണ്ടാമത് സംസ്ഥാനമായി കേരളം. ഡീസലിന് ഇന്ന് 38 പൈസ കൂടിയതോടെ തിരുവനന്തപുരത്തെ പാറശാല, വെള്ളവട, കാരക്കോണം മേഖലകളിൽ ഡീസൽ വില നൂറ് കടന്നു. 100 രൂപ 8 പൈസയാണ് ഇന്നത്തെ വില. തിരുവനന്തപുരം നഗർത്തിൽ 99.83 രൂപയാണ് ഡീസൽ വില. ഇടുക്കി ജില്ലയിലെ ചില പമ്പുകളിൽ ഡീസൽ വുല 10 കടന്നതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു. പെ ട്രോളിന് 30 പൈസയാണ് ഇന്ന് വർധിച്ചത്. നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ ഇന്ധന വില വരും ദിവസങ്ങളിലും വർധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും ഉയർന്ന ഇന്ധനവില രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ്. ശ്രീഗംഗാനഗറിൽ പെട്രോളിന് 116.06 രൂപയും ഡീസൽ 106.77 രൂപയുമാണ് നിലവിലെ വില.