ന്യൂഡൽഹി
മോദി സർക്കാരിന്റെ നവഉദാരനയങ്ങൾക്കും ഭിന്നിപ്പ് സൃഷ്ടിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ നയങ്ങൾക്കുമെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ കർഷകത്തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. കർഷകത്തൊഴിലാളികൾ അടക്കമുള്ള സാധാരണക്കാരുടെ ജീവിതം ദുരിതപൂർണമാക്കുന്ന നയങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. ഗ്രാമീണമേഖലയിൽ തൊഴിൽ നൽകുന്ന തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനാണ് സർക്കാർ ശ്രമം.
വർഷങ്ങളായി കഴിഞ്ഞുവരുന്ന സ്ഥലങ്ങളിൽനിന്ന് ജനങ്ങളെ കുടിയൊഴിപ്പിക്കുന്നു– -യോഗം ചൂണ്ടിക്കാട്ടി. അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ, ഭാരതീയ ഖേത് മസ്ദൂർ യൂണിയൻ, അഖിലേന്ത്യാ അഗ്രികൾച്ചർ ആൻഡ് റൂറൽ ലേബർ അസോസിയേഷൻ, അഖിലേന്ത്യാ സംയുക്ത കിസാൻസഭ, അഖിലേന്ത്യാ അഗ്രഗാമി കൃഷി ശ്രമിക് യൂണിയൻ തുടങ്ങിയ സംഘടനകൾ പങ്കെടുത്തു.