ജമ്മു കാശ്മീരിനെ രണ്ടായി വിഭജിക്കുന്നതിനു മുമ്പുള്ള ഭൂപടമാണ് സമരക്കാർ കൊണ്ടുവന്നത്. രണ്ടായി വിഭജിച്ച ജമ്മു കാശ്മീരിനെ ഒന്നായി കണക്കാക്കി രാജ്യത്ത് 29 സംസ്ഥാനം ഉണ്ടെന്നാണ് യുവമോർച്ചാ നേതാവ് പഠിപ്പിച്ചത്.
ഇന്ത്യയിൽ ആകെ 35 സംസ്ഥാനങ്ങൾ ഉണ്ടെന്നായിരുന്നു ശിവൻകുട്ടിയുടെ പ്രസ്താവന. മന്ത്രിക്കു പറ്റിയ നാക്കുപിഴ മുതലാക്കാനെത്തിയ യുവമോർച്ചക്കാർക്കാണ് പിഴവുപറ്റിയത്.
അതേസമയം നാക്കുപിഴ സംബന്ധിച്ച് മന്ത്രി വിശദീകരണം നൽകി. നാക്കുപിഴ ആര്‍ക്കും സംഭവിക്കാമെന്നും ഇത്തരത്തിൽ ഒരു പിഴവാണ് തനിക്കും ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. നാക്കുപിഴ മനുഷ്യസഹജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ചതിലെ വാശിയും വൈരാഗ്യവുമാണ് തനിക്കെതിരെയുള്ള പ്രചാരണത്തിനു കാരണമെന്ന് ശിവൻകുട്ടി പറഞ്ഞു. നാക്കുപിഴ എല്ലാവര്ക്കും സംഭവിക്കുന്നതാണ്. ഇത് വളരെ മനുഷ്യസഹജമാണ്. ആക്ഷേപിക്കുന്നവര്‍ക്ക് സന്തോഷം കിട്ടുന്നുണ്ടെങ്കിൽ സന്തോഷിക്കട്ടെ. ഇവര്‍ക്ക് മറുപടി പറഞ്ഞ് സമയം കളയുന്നില്ലെന്ന് മന്ത്രി പറഞ്ഞു. നേമത്തെ അക്കൗണ്ട് പൂട്ടിയതിൽ ബിജെപിയ്ക്ക് വാശിയും വൈരാഗ്യവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഇതിനോടകം സ്കൂളുകള്‍ തുറന്ന സംസ്ഥാനങ്ങളുടെ എണ്ണം പറഞ്ഞപ്പോഴായിരുന്നു മന്ത്രിയ്ക്ക് പിഴവ് പറ്റിയത്. ഇന്ത്യയിൽ 35 സംസ്ഥാനങ്ങളല്ലേ ഉള്ളതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തിനിടെ ഉദ്യോഗസ്ഥരോടു ചോദിക്കുകയായിരുന്നു. എന്നാൽ രാജ്യത്ത് 23 സംസ്ഥാനങ്ങളിലാണ് സ്കൂളുകള്‍ തുറന്നതെന്ന് ഉദ്യോഗസ്ഥൻ മറുപടി നല്‍കയിതോടെ ഇക്കാര്യം മന്ത്രിയും ആവര്‍ത്തിച്ചു. എന്നാൽ വിദ്യാഭ്യാസമന്ത്രിയ്ക്ക് രാജ്യത്ത് എത്ര സംസ്ഥാനങ്ങളുണ്ടെന്ന കാര്യം പോലും അറിയില്ലേ എന്നു ചോദിച്ചായിരുന്നു സമൂഹമാധ്യമങ്ങളില പരിഹാസം.