പൊന്നാനി: ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേയ്ക്ക് തരംതാഴ്ത്തപ്പെട്ടടി.എം.സിദ്ദിഖിനെതിരായ പാർട്ടി നടപടിക്കെതിരേ പൊന്നാനിയിൽ സിപിഎം പ്രവർത്തകരുടെ പ്രതിഷേധം. പുതുപൊന്നാനി നോർത്ത് ബ്രാഞ്ച് സമ്മേളന വേദിയിലേക്ക് പ്രവർത്തകർ പ്രകടനവുമായെത്തി. ബ്രാഞ്ച് സമ്മേളനത്തിന് അഭിവാദ്യം അർപ്പിച്ച പാർട്ടി അനുഭാവികൾ പാർട്ടിയുടെ കാര്യങ്ങൾ അറിയാൻ അവകാശമുണ്ടെന്നും ഇക്കാര്യങ്ങൾ ടി.എം. സിദ്ദിഖിനെതിരായ നടപടി പൊതുജനങ്ങളോട് വിശദീകരിക്കാൻ പാർട്ടി തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ പ്രതിഷേധ പ്രകടനം നടന്നിരുന്നു. ഈ സംഭവത്തെ തുടർന്നാണ് മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റം അംഗം ടി.എം. സിദ്ദിഖിനെ ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരംതാഴ്ത്താൻ ജില്ലാ കമ്മറ്റി ശുപാർശ ചെയ്തത്.സിദ്ദിഖിന് പുറമേ മറ്റ് 11 പേർക്കെതിരേയും നടപടിയുണ്ടായി. ഇതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ സമ്മേളന വേദിയിലേക്ക് പ്രകടനവുമായി എത്തിയത്.
ചിലർക്കെതിരേ നടപടി എടുക്കുകയും മറ്റ് ചിലരെ ഒഴിവാക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും ഇക്കാര്യത്തിൽ വിശദീകരണം വേണമെന്നും ആവശ്യപ്പെട്ടാണ് പാർട്ടി അനുഭാവികളായ പത്തിലധികം പേർ ബ്രാഞ്ച് സമ്മേളനം നടക്കുന്ന വേദിയിലക്ക് പ്രകടനവുമായി എത്തിയത്. പാർട്ടി അംഗങ്ങളല്ല, അനുഭാവികളാണ്. എങ്കിൽപോലും പാർട്ടിയുടെ കാര്യങ്ങൾ അറിയാൻ അവകാശമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് പ്രകടവുമായി എത്തിയത്. ഇക്കാര്യങ്ങൾ പൊതുജനങ്ങളോട് വിശദീകരിക്കാൻ പാർട്ടി തയ്യാറാകണമെന്നാണ് പ്രവർത്തകരുടെ ആവശ്യം.
കഴിഞ്ഞ ദിവസങ്ങളിലും പൊന്നാനിയിൽ പല ഇടങ്ങളിലും പ്രതിഷേധം ഉയർന്നിരുന്നു. ബ്രാഞ്ച് കമ്മറ്റികളിലും ബ്രാഞ്ച് സമ്മേളനങ്ങളിലും വിഷയം ചർച്ചയായിരുന്നു. ഈ മേഖലയിൽ ടി.എം.സിദ്ദിഖിന് വലിയ തോതിൽ ജനപിന്തുണയുണ്ട്. ടി.എം. സിദ്ദിഖിനെതിരായ അച്ചടക്ക നടപടി അംഗീകരിക്കാനാകില്ലെന്നാണ് ഒരുവിഭാഗം പ്രവർത്തകരുടെ നിലപാട്.
Content Highlights:Protest against CPM leadership in Ponnani overT K Siddiquesdisciplinary action