ദുബായ്: ഡൽഹി ക്യാപിറ്റൽസിനെതിരെ ഇന്നലെ നേടിയ ജയം പ്ലേഓഫിലേക്ക് കടക്കുമ്പോൾ ഏത് സാഹചര്യത്തിലും മത്സരം തിരിച്ചുപിടിക്കാനാകുമെന്ന് ആശ്വാസം നൽകുന്നതാണെന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി.
അവസാന ഓവറിൽ ജയിക്കാൻ 15 റൺസ് വേണ്ടിയിരുന്ന ഇന്നലത്തെ മത്സരത്തിൽ അവസാന പന്തിൽ സിക്സർ പായിച്ചാണ് കെഎസ് ഭരത് (78 നോട്ട്ഔട്ട്) ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചത്.
“അവിശ്വസനീയമായ മത്സരം. ഞങ്ങൾക്ക് നഷ്ടപ്പെടാനൊന്നുമില്ലായിരുന്നു, പക്ഷേ അത് ആവേശകരമായ മത്സരമായിരുന്നു, ഐപിഎല്ലിൽ എപ്പോഴും ഇങ്ങനെയാണ്. ഏത് സാഹചര്യത്തിൽ നിന്നും ഒരു കളി തിരിച്ചുപിടിക്കാനാകുമെന്ന ആത്മവിശ്വാസം ഇത് നൽകുന്നു,” കോഹ്ലി മത്സര ശേഷം പറഞ്ഞു.
പോയിന്റ് പട്ടികയിലെ ആദ്യ സ്ഥാനക്കാരായ ഡൽഹി ക്യാപിറ്റൽസ് മൂന്നാം സ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 165 റൺസിന്റെ വിജയലക്ഷ്യമാണ് നൽകിയത്.
“വിക്കറ്റുകൾ നഷ്ടമാകുകയും എന്നാൽ പട്ടികയിൽ ഏറ്റവും മുകളിലുള്ള ടീമിനെ തോൽപ്പിക്കുകയും ചെയ്തത് നല്ലതായി തോന്നുന്നു, ഞങ്ങൾ രണ്ടുതവണ അവരെ തോൽപ്പിച്ചു. തുടക്കത്തിൽ എബി ബാറ്റ് ചെയ്ത രീതിയും പിന്നീട് കെഎസും (ഭരത്) മാക്സ്വെല്ലും അവസാനം പുറത്തെടുത്ത കളിയും അവിശ്വസനീയമായിരുന്നു.”
Also Read: കൂട്ടായ പരിശ്രമത്തിന്റെ തെളിവാണ് കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍, അഭിമാനിക്കുന്നു: രോഹിത്
“ഒരു തകർച്ചയോ മറ്റോ ഉണ്ടാകുമെന്ന് ഞങ്ങൾ കരുതി. ഞങ്ങൾ അതിനെക്കുറിച്ച് മറിച്ചാണ് ചിന്തിച്ചത്. ഞങ്ങൾ ഈ ടൂർണമെന്റിൽ സ്കോർ അധികം പിന്തുടർന്നിട്ടില്ല. മൂന്നാം നമ്പർ ഒരിക്കലും ഒരു പ്രശ്നമയിരുന്നില്ല.”
“ക്രിസ്റ്റ്യന്‍ കുറച്ച് അവസരം നൽകാൻ ശ്രമിച്ചു. മധ്യനിരയിൽ അദ്ദേഹം നന്നായി ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു, എന്നാൽ അത് നന്നായി വന്നില്ല. ഏത് ഘട്ടത്തിലും മൂന്നാം സ്ഥാനത്ത് എത്താൻ കഴിയുന്ന ആളാണ് കെഎസ് എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.” കോഹ്ലി പറഞ്ഞു.
“ഇതുപോലൊരു വിജയം ആത്മവിശ്വാസം നൽകുന്നു. ഷാർജയിൽ ഞങ്ങൾ നന്നായി കളിച്ചിട്ടുണ്ട്. സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനും എതിരാളികളെ നിയന്ത്രിക്കാനും ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.” കോഹ്ലി കൂട്ടിച്ചേർത്തു.
The post ഇതുപോലുള്ള വിജയങ്ങൾ ഏത് സാഹചര്യത്തിലും മത്സരം തിരിച്ചുപിടിക്കാനുള്ള ആത്മവിശ്വാസം നൽകും: കോഹ്ലി appeared first on Indian Express Malayalam.