ദുബായി: യുഎയില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഘട്ടത്തില്‍ ടീമിന്റെ ആകെയുള്ള മോശം പ്രകടനമാണ് പ്ലേ ഓഫ് യോഗ്യത നേടാന്‍ സാധിക്കാതെ പോയതിന്റെ കാരണമെന്ന് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ.
“ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ വലിയ നേട്ടങ്ങള്‍ ഉണ്ടായി. ഞങ്ങള്‍ സ്വയം സൃഷ്ടിച്ചെടുത്ത നിലവാരത്തില്‍ അഭിമാനിക്കുന്നു. ഡല്‍ഹിയില്‍ വിജയിച്ച് മുന്നേറുന്ന സാഹചര്യത്തിലായിരുന്നു ഇടവേള സംഭവിച്ചത്. യുഎഇയില്‍ എത്തിയപ്പോള്‍ മുതല്‍ തിരിച്ചടി നേരിടുകയും ചെയ്തു,” രോഹിത് മത്സരശേഷം പറഞ്ഞു.
“മുംബൈയെ പോലൊരു ടീമിനായി കളിക്കുമ്പോള്‍, നല്ല പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷയുണ്ടാകും. അതിനെ സമ്മര്‍ദം എന്ന് വിളിക്കാന്‍ സാധിക്കില്ല. കൂട്ടായ പരിശ്രമത്തിന്റെ തെളിവാണ് കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍,” രോഹിത് കൂട്ടിച്ചേര്‍ത്തു.
സീസണിലെ മുംബൈയുടെ സ്ഥിരതയില്ലായ്മയെക്കുറിച്ചും രോഹിത് തുറന്നു പറഞ്ഞ രോഹിത് ഹൈദരാബാദിനെതിരായ ജയത്തില്‍ സന്തോഷമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. 32 പന്തില്‍ 84 റണ്‍സെടുത്ത യുവതാരം ഇഷാന്‍ കിഷന്റെ പ്രകടനത്തേയും രോഹിത് വാഴ്ത്തി.
“ഇഷാന്‍ കിഷന്‍ വളരെ കഴിവുള്ള താരമാണ്. ബാറ്റിങ് നിരയിലെ ഇഷാന്റെ സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്. അയാള്‍ക്കിഷ്ടമുള്ള പോലെയാണ് ബാറ്റ് ചെയ്തത്. അത് തന്നെയാണ് ടീമിന് ആവശ്യവും,” രോഹിത് വ്യക്തമാക്കി.
Also Read: IPL 2021: ഈ സീസണിലെ ബോളര്‍ അയാളാണ്; താരത്തെ പ്രശംസിച്ച് ഗംഭീര്‍
The post കൂട്ടായ പരിശ്രമത്തിന്റെ തെളിവാണ് കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍, അഭിമാനിക്കുന്നു: രോഹിത് appeared first on Indian Express Malayalam.