തിരുവനന്തപുരം> തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ ഫോണ്‍ ഔദ്യോഗിക സിം കാര്‍ഡിട്ട് ഉപയോഗിച്ച എസ്ഐയെ സസ്പെന്‍ഡ് ചെയ്തു. ഫോണ്‍ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് എസ്ഐ ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.
മംഗലപുരം സ്വദേശിയായ അരുണ്‍ ജെറിയുടെ ഫോണാണ് എസ് ഐ ഉപയോഗിച്ചത്. അരുണ്‍ ജെറി ജൂണ്‍ 18 ന് ട്രെയിന്‍ തട്ടി മരിച്ചിരുന്നു. നിലവില്‍ ചാത്തന്നൂര്‍ എസ്ഐ ആയ ജ്യോതി സുധാകര്‍ മംഗലപുരം സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴാണ് ഫോണ്‍ എടുത്തത്. അരുണ്‍ ജെറിയുടെ ഇന്‍ക്വസ്റ്റ് നടത്തുമ്പോഴായിരുന്നു മോഷണം
റൂറല്‍ എസ്പി ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെടുകയും ജ്യോതി സുധാകറിനെ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.