തിരുവനന്തപുരം> ഇ ടി മുഹമ്മദ് ബഷീറിന്റെ മകന് ഇ ടി ഫിറോസിനെതിരെ ജപ്തി നീക്കവുമായി ബാങ്കുകള്‍. 200 കോടിയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് ജപ്തി നടപടി. പഞ്ചാബ് നാഷണല്‍ ബാങ്കും കനറാബാങ്കും സംയുക്തമായാണ് ഫിറോസിന്റെ കമ്പനിക്ക് വന്‍ തുക വായ്പ നല്‍കിയത്.
ഈ മാസം 21 നകം വസ്തുവകകള്‍ ഏറ്റെടുക്കണമെന്ന് കോഴിക്കോട് സിജെഎം കോടതി നിര്‍ദ്ദേശം നല്കി