തിരുവനന്തപുരം
സിൽവർ ലൈൻ പദ്ധതിക്ക് സ്ഥലമെടുക്കൽ വേഗം പൂർത്തിയാക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് നടപടിക്രമങ്ങൾ പൂർത്തിയായാൽ പുറത്തുവിടും. മലബാർ മേഖലയിൽ 100 മീറ്റർ വീതിയിൽ പദ്ധതിക്ക് സ്ഥലമെടുക്കുന്നതായി ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ഇത് ആശങ്ക പടർത്താനാണ്. 20 മീറ്റർ വരെയാണ് ഭൂമി ഏറ്റെടുക്കുക. കൊച്ചി മെട്രോ രണ്ടാം ഘട്ടം ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
പുതിയ ട്രെയിനില്ല
സംസ്ഥനത്ത് പുതിയ ട്രെയിനുകൾ അനുവദിക്കാനാകില്ലെന്ന് റെയിൽവേ അറിയിച്ചതായി മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു. ജനശദാബ്ദി ഉൾപ്പെടെയുള്ള അതിവേഗ ട്രെയിനുകളുടെ സ്റ്റോപ്പ് പരിധി 60 കിലോമീറ്ററിൽ താഴെയാകരുതെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. ശബരി റെയിൽപാതയുടെ പുതുക്കിയ എസ്റ്റിമേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ പുനലൂർവരെ പാത നീട്ടുന്നത് പരിഗണിക്കും.റിസർവേഷൻ പുനഃസ്ഥാപിക്കുമെന്ന് റയിൽവേ അറിയിച്ചിട്ടുണ്ട്. സീസൺ ടിക്കറ്റ് പ്രശ്നം റയിൽവേയുമായി ചർച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.